നടി അഞ്ജു കുര്യന്‍ വിവാഹതിയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടു കൊണ്ട് അഞ്ജു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.എന്റെ എന്നന്നേക്കുമിനെ നിന്നില്‍ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. പൊട്ടിച്ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നു” എന്നാണ് കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു കുര്യന്‍ പറഞ്ഞിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് അഞ്ജു കുര്യന്‍. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു.മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്നത്.
സിനിമയ്ക്ക് പുറമെ മ്യൂസിക് വീഡിയോകളിലും അബിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവാണ് അഞ്ജു കുര്യന്‍.അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അഞ്ജു. താരം വിവാഹ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഹാര്‍ട്ട് ബ്രേക്ക് ആയെന്നാണ് ചിലര്‍ പറയുന്നത്. ടൈം അണ്‍ഫോളോ, അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്.
സിനിമയില്‍ ഒരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത് എന്നാണ് അഞ്ജു പറഞ്ഞിട്ടുള്ളത്. അച്ഛന്‍ അനു കുര്യന്‍ എംആര്‍എഫില്‍ മനേജര്‍ ആയിരുന്നു. റിട്ടയേഡ് ആയി. അമ്മ സുജ ഹൗസ് വൈഫ് ആണ്. ചേട്ടന്‍ മാത്യു കുര്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍. ചേട്ടന്‍ വിവാഹിതനാണ്. എമി എന്നാണ് ഭാര്യയുടെ പേര്. ചേച്ചിയും സോഫ്റ്റ് വെയര്‍ എന്‍ജീനയറാണ്. അവര്‍ക്കൊരു മകളുണ്ട്, ഏരീസ്. മുന്നു പേരും കാനഡയിലാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.