തമിഴ് നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞ് വീണു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ പങ്കെടുക്കുക ആയിരുന്നു വിശാല്‍.വേദിയില്‍ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിച്ച് പോകാവെ വേദിയില്‍ നടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ വിശാലിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോ?ഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വില്ലുപുരത്തെ കൂവാഗം ഗ്രാമത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാല്‍.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരില്‍ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. ഇതിന് വേണ്ടി വേ?ദിയില്‍ എത്തി ആശംസ അറിയിക്കുക ആയിരുന്നു വിശാല്‍. മത്സരാര്‍ത്ഥികളും സ്റ്റേജില്‍ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാല്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നടന് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വിശാല്‍ ഇപ്പോള്‍ തുപ്പറിവാളന്‍ 2 ഒരുക്കുന്ന തിരക്കിലാണ്. മുമ്ബ് മദഗദരാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിറയ്ക്കുന്ന കൈയ്യും തളര്‍ന്ന കണ്ണുകളുമായി പരസഹായത്തോടെ ചടങ്ങിന് എത്തിയ നടന്റ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ വന്നിരുന്നു, എന്നാല്‍ പനിയുണ്ടായിരുന്നതിനാലാണ് തനിക്ക് വിറയലുണ്ടായത് എന്നായിരുന്നു വിശാലിന്റെ വിശദീകരണം. എന്നാല്‍ പലരും താന്‍ മാരകമായ അസുഖത്തിന് ചികിത്സയിലാണെന്ന് പറഞ്ഞ് പരത്തിയെന്നും നടന്‍ ആരോപിച്ചിരുന്നു.
വിശാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മദ ഗജ രാജ. ചിത്രീകരണം പൂര്‍ത്തിയായി 12 വര്‍ഷങ്ങള്‍ത്ത് ഇപ്പുറമായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. സന്താനം, അഞ്ജലി, വരലക്ഷ്മി ശരത്കുമാര്‍, സോനു സൂദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു.