സിനിമകളില്‍ നിരവധി തവണ പ്രണയ ജോഡികളായിട്ടുള്ള വിജയും തൃഷയും യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്ന പ്രചരണം തുടങ്ങിയിട്ട് നാളുകളേറെയായി. വിജയിയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെ തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ ചർച്ചയാകുകയായിരുന്നു. ഇരുവരും ഔട്ടിങിന് പോകാന്‍ തയ്യാറായി ലിഫ്റ്റിൽ കയറി നില്‍ക്കുമ്പോള്‍ എടുത്ത ചിത്രത്തോടൊപ്പമായിരുന്നു തൃഷയുടെ ആശംസാക്കുറിപ്പ്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിദേശ രാജ്യത്ത് ഒരു ഷൂട്ടിങിന് പോയമ്പോഴും ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഗോവയില്‍ നടന്ന കീർത്തി സുരേഷിന്റെ വിവാഹ ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതോടെ “പ്രണയ ഗോസിപ്പ്” ഒന്നുകൂടെ ശക്തമായിരിക്കുകയാണ്.
വിജയ്‌യുടെ മാനേജർ ജഗദീഷിനൊപ്പം വിജയ്‌യും തൃഷയും ഒരുമിച്ച് യാത്ര ചെയ്യുന്നതായി വ്യക്തമാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് ഓൺലൈനിൽ പ്രചരിച്ചത് ഗോസിപ്പിന് ആക്കംകൂട്ടുന്നു. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക് പോയിൻ്റിലൂടെ ഇരുവരും മുന്നോട്ട് പോകുന്നതിന്റെ ഫോട്ടോകള്‍ കൂടിയായതോടെ ഇരുവരും പ്രണയത്തില്‍ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയുമാണ് പല പ്രേക്ഷകരും.ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞ താരമാണ് തൃഷ. എന്നാ്‍ അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ ആ വിവാഹം മുടങ്ങി. അതിന് ശേഷം മറ്റൊരു വിവാഹത്തിനായി താരം മുതിർന്നിട്ടില്ലെങ്കിലും കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ പേരും ചേർത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായിട്ടാണ് വിജയും തൃഷയും പ്രണയത്തിലാണെന്ന പ്രചരണം. വിജയ് ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നും വരെ കഥകള്‍ പോകുന്നു.ഒരു കാലത്ത് തൃഷും വിക്രമും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാർത്തകളുണ്ടായിരുന്നു. സാമി പടത്തിനുശേഷമായിരുന്നു ഈ പ്രചരണം ശക്തമായത്. പിന്നീട് തെലുങ്ക് നടൻ റാണയുമായി താരം പ്രണയത്തിലായി. എന്നാല്‍ അതും അധികകാലം മുന്നോട്ട് പോയില്ല. അവിടുന്നും വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം നടക്കുന്നതും അത് മുടങ്ങുന്നതും.
അതേസമയം ലിയോ ആണ് വിജയിയും തൃഷയും ഒരുമിച്ച് അഭിനയിച്ച അവാസന ചിത്രം. നേരത്തെ ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഇതില്‍ ആത്തി ഒഴികേയുള്ളവ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു.ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടനോ അദ്ദേഹത്തിന്റെ കുടുംബമോ ഭാര്യ സംഗീതയോ ശ്രമിച്ചിട്ടില്ല. എന്നാല്‍ സംഗീതയുമായി പിരിയാന്‍ കാരണം പ്രമുഖ നടിയാണെന്ന് ആരോപണം വന്നിരുന്നു. അത് നടി കീര്‍ത്തി സുരേഷ് ആണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. കീര്‍ത്തിയും വിജയും വ്യക്തിജീവിതത്തില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ ആയതുകൊണ്ടാണ് അത്തരത്തില്‍ ഒരു വാര്‍ത്ത വന്നത്.