Home Featured അടുത്ത മാസം മുതല്‍ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് സുരേഷ് ഗോപി

അടുത്ത മാസം മുതല്‍ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് സുരേഷ് ഗോപി

by admin

കൊച്ചി: അടുത്ത മാസം മുതല്‍ ഭാര്യ രാധികയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടന്‍ സുരേഷ് ഗോപി. കുറച്ച് വര്‍ഷമായി താന്‍ ഇക്കാര്യം ഭാര്യയോട് പറയുകയാണ്. രാധിക സമ്മതിച്ചാല്‍ അടുത്ത മാസം മുതല്‍ ശമ്പളം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.‘കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോഴാണ് ജോയ് മാത്യു ഭാര്യയ്ക്ക്
അമ്പതിനായിരം രൂപ മാസ ശമ്പളം കൊടുക്കുന്നത് കണ്ടത്. ഞാന്‍ ഇത് എന്റെ ഭാര്യയോട് 4, 5 വര്‍ഷമായി പറയുകയാണ്. പക്ഷേ, അവള്‍ സമ്മതിക്കുന്നില്ല. അടുത്തമാസം മുതല്‍ ഭാര്യയ്ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാന്‍ തയ്യാറാണ്.

കാരണം എന്റെ മക്കളെ ഇങ്ങനെ കല്യാണം കഴിപ്പിച്ച് മറ്റ് കുടുംബങ്ങളിലേക്ക് അയക്കാനും ആ കുടുംബങ്ങളില്‍ നിന്നും എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള അവസ്ഥയിലേക്ക് വളര്‍ത്തി എടുത്തത് രാധിക മാത്രമാണ്. ഞാന്‍ ഓടി നടന്ന് സിനിമാ പണി ചെയ്തു, രാഷ്ട്രീയ പണി ചെയ്തു. ഇതില്‍ നിന്നുള്ള വരും വരായ്കള്‍ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയില്‍ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച് എന്റെ മക്കളെ വളര്‍ത്തി എടുത്തു.

ജനങ്ങള്‍ക്ക് എന്നെക്കാള്‍ എന്റെ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്. ഞാന്‍ ഇത്രയും നാള്‍ കൊടുക്കാത്ത ശമ്പളം കൂടി രാധികയ്ക്ക് കൊടുക്കണം. എന്റെ സ്വത്ത് വകകള്‍ എല്ലാം നോക്കിയാല്‍, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാന്‍ അത് അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group