Home Featured ‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’;ട്രെൻഡിനെ വിമർശിച്ച് സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’;ട്രെൻഡിനെ വിമർശിച്ച് സിദ്ധാർത്ഥ്

by admin

സോഷ്യൽമീഡിയയിൽ ഈയടുത്ത് വൈറലായ താരങ്ങൾ കമന്റ് ചെയ്താൽ പഠിക്കുമെന്ന ട്രെൻഡിനെ വിമർശിച്ച് നടനും ഗായകനുമായ സിദ്ധാർത്ഥ്. പഠനം മാത്രമല്ല, യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം സെലിബ്രിറ്റികൾ കമന്റ് ചെയ്താലേ ചെയ്യൂ എന്നാണ് ചിലർ ഇൻസ്റ്റാഗ്രാമിലെ റീൽസിലൂടെ പറയുന്നത്. പുതിയ ഈ ട്രെൻഡ് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു.തങ്ങളെ മെൻഷൻ ചെയ്യുന്ന റീൽസുകിൽ പോയി കമന്റ് ചെയ്യുന്നത് സെലിബ്രിറ്റകളും ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെ വിമർശിക്കുന്ന റീൽസുമായി സിദ്ധാർത്ഥ് രംഗത്തെത്തിയത്.

ഈ ട്രെൻഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കിൽ സോഷ്യൽ മിഡിയ ഓഫാക്കി പോയിരുന്നു പഠിക്കൂ എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വിമർശിച്ചത്. ‘വിഡ്ഢിത്തമാണ് ഈ ട്രെൻഡ്. നിങ്ങളുടെ പോസ്റ്റിന് കമൻറ് ചെയ്യാൻ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാർത്ഥ്’ പറയുന്നു.

‘സിദ്ധാർത്ഥ് ഈ വിഡിയോയിൽ കമന്റ് ഇട്ടാലേ ഞാൻ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയിൽ ജയിക്കണമെന്നുണ്ടെങ്കിൽ സോഷ്യൽ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ’- സിദ്ധാർത്ഥ് പറയുന്നു.

ഇത്തരത്തിലുള്ള ഇൻസ്റ്റഗ്രാം ആരാധകരുടെ വിഡിയോയിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ഷാരൂഖ് ഖാൻ, വിജയ്, ടൊവിനോ, നിഖില വിമൽ, നസ്ലിൻ, ബേസിൽ ജോസഫ് തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group