നടി ഷക്കീലയെ വളര്‍ത്തു മകള്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.സംഭവത്തില്‍ വളർത്തുമകള്‍ ശീതളിനെതിരെ പൊലീസ് കേസെടുത്തു.
ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്ബേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പരാതി നല്കി.
ചെന്നൈയിലെ കോടമ്ബാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തർക്കം മര്‍ദനത്തിലേക്ക് നീങ്ങി എന്നാണ് വിവരം. തുടർന്ന് ശീതള്‍ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് വിവരം.
ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിന്റെ ബന്ധുക്കള്‍ മർദ്ദിച്ചതായും പരാതി നല്കി. എന്നാല്‍ ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിന്റെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .