കൊച്ചി.മിത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി നടൻ സലിംകുമാര്‍. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തി സം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നാണ് പരിഹാസം.
ഭണ്ഡാരത്തില് നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണമെന്നും സലിംകുമാര്‍. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍ റിയാലിറ്റിയുടെ വിജയത്തിന് വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ എന്നും സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സലിംകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..