Home Featured നടൻ രവികുമാര്‍ അന്തരിച്ചു

നടൻ രവികുമാര്‍ അന്തരിച്ചു

by admin

ചെന്നൈ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.

പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്‍റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്.

പന്നി പണ്ടേ ക്രിസ്ത്യന്‍, പശു ഹിന്ദുവായിട്ട് അധികകാലം ആയില്ല.. പക്ഷേ ക്യാന്‍സറിനും ഹാര്‍ട്ട് അറ്റാക്കിനും വര്‍ഗീയതയില്ലെന്ന് വിനു മോഹന്‍

സമൂഹത്തിലെ വര്‍ഗീയമായ ചേരിതിരിവിനെതിരെ പരിഹസിച്ച്‌ നടന്‍ വിനു മോഹന്‍. മതം തലയ്ക്ക് പിടിച്ച മനുഷ്യര്‍ കലയെയും സാഹിത്യത്തെയും ഭക്ഷണത്തെയും വീതം വച്ചു.ഒരു മതത്തിലും ചേരാതെ നിന്ന് സകലരോടും ഇഷ്ടം കാണിക്കുന്ന ക്യാന്‍സറും ഹാര്‍ട്ട് അറ്റാക്കും ട്യൂമറും വര്‍ഗീയത ഇല്ല എന്ന് വിശ്വസിക്കപ്പെടുന്ന, ആശുപത്രികളില്‍ കൊണ്ടുപോയി കിടത്തുന്നുവെന്നും അവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ലെന്നും വിനു മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലൂടെ പരിഹസിച്ചു. എമ്ബുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിനു മോഹന്റെ പോസ്റ്റ്.

പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്ലിം ആയിട്ടും… മുസ്ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാന്‍ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല. മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്… കുതിരയുടെ മതം ഏതാണാവോ…? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?

ആന പള്ളികളിലെ നേര്‍ച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യന്‍ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നല്‍കുന്ന സംഗീതോപകരണങ്ങളിലും ഈ വേര്‍തിരിവ് ഉണ്ട് കേട്ടോ… ഭക്ഷണത്തിനുമുണ്ട് മതം. ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്ബാറും സദ്യയും ഹിന്ദുവും താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.

മതം തലയ്ക്കുപിടിച്ച മനുഷ്യന്‍ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു. എന്നാല്‍ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും ക്യാന്‍സറും, ഹാര്‍ട്ടറ്റാകും, ട്യൂമറും, വര്‍ഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളില്‍ കൊണ്ടുപോയി കിടത്തുന്നു. ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല…. ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങള്‍ക്കാണ് എന്നുള്ള ഒരു അവകാശവാദവും ആര്‍ക്കുമില്ല……. വിനു മോഹന്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group