മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്.നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.
കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി.
മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.
സംസ്ഥാനത്ത് മരണനിരക്ക് കൂടി; ഹൃദയാഘാതം വില്ലന്‍
കൊവിഡ് ആരംഭിച്ചശേഷം സംസ്ഥാനത്ത് മരണനിരക്കു വര്‍ധിക്കുന്നതായി കണക്കുകള്‍. ഭൂരിപക്ഷംപേരുടേയും മരണകാരണം ഹൃദയാഘാതമാണെന്നും ഡിപാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.2021ല്‍ 3,39, 648 മരണം നടന്നതില്‍ 21.39 ശതമാനം പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്.2020ല്‍ 25.43 ശതമാനം പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.2021ല്‍ ആസ്ത്മ ബാധിച്ച് 7.48 ശതമാനം പേരും കാന്‍സര്‍ ബാധിച്ച് 7.7 ശതമാനം പേരും മരിച്ചു. പക്ഷാഘാതം രണ്ടു ശതമാനം, കിഡ്‌നി രോഗം1.92 ശതമാനം. മരിച്ചവരില്‍ 1.87 ശതമാനം പേര്‍ ആത്മഹത്യ ചെയ്തു.
2020ല്‍ 25നും 44നും ഇടയില്‍ പ്രായമുള്ള 1893 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതേ പ്രായപരിധിയില്‍ 2021ല്‍ 1998 പേര്‍ മരിച്ചു.കേരളത്തില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് 2021ലാണ്. കൊവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചാണ് പകുതി മരണങ്ങളും സംഭവിച്ചത്. 55 മുതല്‍ 70 വയസുവരെ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും.2021ല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ 3.39 ലക്ഷം പേരാണ് മരിച്ചത്. അതായത് 2020നെ അപേക്ഷിച്ച് 88,865 മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ക്രൂഡ് ഡെത്ത് റേറ്റ് (1000 പേരില്‍ പ്രതിവര്‍ഷം മരിക്കുന്നവരുടെ നിരക്ക്) 9.66 എന്നനിലയിലാണ്.
എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചു മരിച്ചവരുടെ എണ്ണം 49 ശതമാനം വര്‍ധിച്ചു. 55നും 70നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.2020 മുതല്‍ വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 54,124 പേരാണ് മരിച്ചത്. 2021 ആയപ്പോഴേക്കും 68,104 ആയി ഉയര്‍ന്നു. മറ്റുകാരണങ്ങള്‍ കൊണ്ടുള്ള മരണവും ഇക്കാലയളവില്‍ 37 ശതമാനം വരെ കൂടി.
2023 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് 2020 മുതല്‍ 2023 മാര്‍ച്ച് വരെ 71,602 ആയിരുന്നു കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കു പ്രകാരം നിരക്ക് 88,000ത്തിലെത്തിയതാണ് വ്യക്തമാകുന്നത്. 2020ലേയും 2021ലേയും ആകെ കോവിഡ് മരണങ്ങള്‍ 54,395 ആയാണ് രേഖകളില്‍ കാണുന്നത്.