മലയാള സിനിമതാരം മേഘനാഥൻ അന്തരിച്ചു. 60 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ നായരുടെ മകനാണ്.
പഞ്ചാഗ്നി , ചമയം , രാജധാനി , ഭൂമിഗീതം , ചെങ്കോൽ , മലപ്പുറം ഹാജി മഹാനായ ജോജി , പ്രായിക്കര പാപ്പാൻ , ഉദ്യാനപാലകന്‍ , ഈ പുഴയും കടന്ന് , ഉല്ലാസപ്പൂങ്കാറ്റ് , രാഷ്ട്രം , കുടമാറ്റം , വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും , വാസ്തവം , ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.ഭാര്യ സുസ്മിത, മകൾ പാർവതി
ഭാര്യയെ നിരന്തരം ശല്യം ചെയ്തു; പട്ടാപകല്‍ അഭിഭാഷകനെ കോടതിക്ക് മുന്നിലിട്ട് വെട്ടി യുവാവ്
ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപകല്‍ കോടതിക്ക് മുന്നിലിട്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്.ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് ഹൊസൂരിലാണ് സംഭവം. ഹൊസൂർ കോടതിയില്‍ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ആനന്ദ് കുമാറാണ് അഭിഭാഷകൻ കണ്ണനെ വെട്ടിയത്. ഇതേ കോടതിയില്‍ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യക്ക് കണ്ണൻ ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഹൊസൂരിലെ വനിത പൊലീസ് സ്റ്റേഷനില്‍ ആനന്ദ് പരാതിയിരുന്നു. തുടർന്ന് അഭിഭാഷക സംഘടന ഇടപെട്ട് കണ്ണനെ താക്കീത് ചെയ്ത് പരാതി ഒതുക്കി.
എന്നാല്‍ വീണ്ടും കണ്ണൻ തന്റെ ഭാര്യയ്ക്ക് സന്ദേശം അയച്ച് ശല്യപ്പെടുത്തിയത്തോടെ ആനന്ദ് പ്രകോപിതനായി. രാവിലെ ഒരു കേസില്‍ ഹാജരായത്തിന് ശേഷം കോടതിക്ക് പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ണനെ പിന്തുടർന്ന ആനന്ദ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ചുറ്റും ആളുകളുണ്ടായിരുന്നെങ്കിക്കും ആനന്ദിന്റെ കൈയില്‍ ആയുധം ഉണ്ടായിരുന്നതിനാല്‍ ആരും കണ്ണന്റെ അടുത്തേക്ക് വന്നില്ല. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെ ആനന്ദ് സി.ജെ.എം കോടതിയിലെത്തി കീഴടങ്ങി. അഭിഭാഷകരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് വിവിധ യൂണിയനുകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൃഷ്ണഗിരി എസ്.പി സ്ഥലത്തെത്തി ചർച്ച നടത്തിയതിന് ശേഷമാണ് അഭിഭാഷകർ പിരിഞ്ഞ് പോയത്.