Home Featured തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂര്‍ അലി ഖാൻ; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം

തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂര്‍ അലി ഖാൻ; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം

by admin

ചെന്നൈ: തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായ നടൻ മൻസൂര്‍ അലി ഖാൻ മാനനഷ്ടക്കേസുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടൻ ചിരഞ്ജീവി എന്നി താരങ്ങള്‍ക്ക് എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ മൻസൂര്‍ അലി ഖാൻ ആവശ്യപ്പെടുന്നു. തമാശയായി പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച്‌ പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂര്‍ണമായി കാണാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാദ പരാമര്‍ശ വിവാദത്തില്‍ തൃഷയോട് മൻസൂര്‍ മാപ്പ് പറഞ്ഞിരുന്നു.

പെട്രോളിനും ഡീസലിനും ഒരു രൂപ വരെ സെസ് ചുമത്താന്‍ കര്‍ണാടക സര്‍ക്കാരൊരുങ്ങുന്നു

സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും 50 പൈസ മുതല്‍ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎല്‍) കാര്‍ഡ് ഉടമകളായ 1.8 കോടി ആളുകള്‍ക്ക് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു.

1.8 കോടി ബിപിഎല്‍ കാര്‍ഡ് ഉടമകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. നിലവില്‍, വെറും 50 പൈസ മുതല്‍ 1 രൂപ വരെ വര്‍ദ്ധിപ്പിച്ചാല്‍ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സര്‍ക്കാര്‍ വാ?ഗ്ദാനം ചെയ്യുന്നത്.

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 1,200 കോടി മുതല്‍ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group