Home Featured മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേക്ക്

മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേക്ക്

by admin

മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ഏജന്റ്. നായകനായത് അഖില്‍ അക്കിനേനിയുമായിരുന്നു. വലിയ വിജയം നേടാനാകാതെ പോയ ചിത്രം വലിയ വിമര്‍ശനവും നേരിട്ടിരുന്നു. കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന പുതിയ റിപ്പോര്‍ട്ടാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ഒടിടി റ്റൈറ്റ്‍സ് സോണി ലിവിനായിരുന്നു. 2023 മെയ്‍ 19നായിരുന്നു ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചത് എങ്കിലും പ്രദര്‍ശനത്തിനെത്തിക്കാനായില്ലെന്നത് മാത്രമല്ല സാമ്പത്തിക വിഷയങ്ങളില്‍ നിര്‍മാതാക്കളും സോണി ലിവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമുണ്ടായി. പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒടിടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതും മാറ്റിവയ്‍ക്കുകയും പിന്നീട് സെപ്‍തംബര്‍ 29ന് എത്തും എന്ന് സസ്‍പെൻസായി സോണി ലിവ് പ്രഖ്യാപിച്ചു. വൻ നഷ്‍ടം നേരിടേണ്ടി വന്ന ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികളാല്‍ ഏജന്റിന്റെ ഒടിടി റിലീസ് വീണ്ടും മാറ്റിവയ്‍ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ ജനുവരി 26ന് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധാനം സുരേന്ദര്‍ റെഡ്ഡിയാണ്. തിരക്കഥയും സുരേന്ദര്‍ റെഡ്ഡി തന്നെ. ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണൽ മേജർ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിയാണ് ചെയ്‍തത്. ആക്ഷന് പ്രാധാന്യമുള്ള ഒന്നായിരുന്നു ഏജന്റ്.

വമ്പൻ മേയ്‍ക്കോവറിലായിരുന്നു അഖില്‍ അക്കിനേനി ചിത്രത്തില്‍ എത്തിയത്. ഏജന്റില്‍ സാക്ഷി വൈദ്യ നായികാ കഥാപാത്രം ചെയ്‍തിരിക്കുന്നു. ഛായാഗ്രാഹണം റസൂൽ എല്ലൂരണാണ്. സംഗീതം നിര്‍വഹിച്ചത് ഹിപ്‍ഹോപ് തമിഴ.

You may also like

error: Content is protected !!
Join Our WhatsApp Group