മംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ പിൻസീറ്റില്‍ യാത്രക്കാരി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടി.വി സീരിയല്‍ നടിക്ക് 500 രൂപ പിഴ. ബംഗളൂരു രാജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിനി ലേഔട്ടില്‍ വെള്ളിയാഴ്ച ചിത്രീകരിച്ചതാണ് രംഗം. ഇത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ ജയപ്രകാശ് എക്കൂർ നല്കിയ പരാതിയിലാണ് നടപടി.
പരാതി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ ട്രാഫിക് പൊലീസിന് കൈമാറി. ഇതേത്തുടർന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് രാജാജി നഗർ പൊലീസ് നടിക്കും ഇരുചക്ര വാഹന ഉടമക്കും പിഴ ചുമത്തി.