Home Featured ബംഗളൂരു:33 ലക്ഷം രൂപ കടമായി നല്‍കി, തിരിച്ചുചോദിച്ചപ്പോള്‍ വധഭീഷണി; സഹോദരനെതിരെ പരാതിയുമായി നടന്‍

ബംഗളൂരു:33 ലക്ഷം രൂപ കടമായി നല്‍കി, തിരിച്ചുചോദിച്ചപ്പോള്‍ വധഭീഷണി; സഹോദരനെതിരെ പരാതിയുമായി നടന്‍

ബംഗളൂരു; സഹോദരനില്‍ നിന്ന് വധഭീഷണി നേരിടുന്നതായി പൊലീസില്‍ പരാതി നല്‍കി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ്.കടമായി നല്‍കിയ 33 ലക്ഷം രൂപ തിരിച്ചു ചോദിച്ചതാണ് വധഭീഷണി മുഴക്കാന്‍ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്‍ പരാതിയില്‍ സഹോദരന്‍ ഗിരീഷിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.

ഗിരീഷ് തനിക്ക് പണം നല്‍കാനില്ലെന്ന് എഴുതി നല്‍കണമെന്നും അല്ലെങ്കില്‍ കുത്തിക്കൊല്ലുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.2022 മുതല്‍ പണം തിരിച്ചുനല്‍കാമെന്ന് ഗിരീഷ് പറഞ്ഞെങ്കിലും രൂപേഷ് പണം ചോദിച്ച്‌ വിളിക്കുമ്ബോള്‍ ഓരോ തടസങ്ങള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഗിരീഷിന് എതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടു. രണ്ട് സിനിമകളാണ് ഗിരീഷ് നിര്‍മിച്ചിട്ടുള്ളത്. സാരി കനെ, ദൂലിപത് എന്നിവ. ഈ രണ്ട് സിനിമകളുടെ സംവിധായകനും നടനും രൂപേഷ് ആയിരുന്നു.

വിവാഹ വേഷത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിന്നാലെ നടപടിയെടുത്ത് പോലീസ്

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ദില്ലി പോലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്ബടിയോടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഈ റീല്‍ നിമിഷം നേരം കൊണ്ടാണ് വൈറലായത്.വിവാഹ വേഷത്തില്‍ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം. പിന്നാലെ ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും പോലീസ് പിഴ ചുമത്തി.

ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വീഡിയോ ദില്ലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ ദില്ലി പോലീസിനെ അനുമോദിച്ച്‌ വലിയ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. ജീവനെടുക്കുന്ന ഇത്തരം സാഹസിക പ്രകടനങ്ങള്‍ക്കെതിരെ ദില്ലി പോലീസ് സ്വീകരിച്ച നടപടി മാതൃകാപരവും സ്വാഗതാര്‍ഹവുമാണെന്ന് ട്വിറ്റര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group