ന്യൂഡല്‍ഹി : പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് സൂര്യവന്‍ശി അന്തരിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം.46 വയസായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭയാനിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.കെകുസും, കസൗതി സിന്തഗി ഹേ എന്നീ പരിപാടികളിലൂടെ പരിചിതനായ താരമാണ് സിദ്ധാര്‍ത്ഥ് സൂര്യവന്‍ശി.
ആനന്ദ് സൂര്യവന്‍ശിയെന്നായിരുന്നു യഥാര്‍ത്ഥ പേര്. അടുത്തിടെയാണ് പേര് മാറ്റി സിദ്ധാര്‍ത്ഥ് സൂര്യവന്‍ശി എന്നാക്കിയത്.സുഫിയാന ഇഷ്‌ക് മേരാ, സിദ്ദി ദില്‍ മാനേ നാ, വാരിസ്, സാത് ഫെരെ: സലോനി കാ സഫര്‍ തുടങ്ങിയ നിരവധി ടിവി ഷോകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീ ടിവിയിലെ പരിപാടിയായ ക്യു റിഷ്തം മേ കാട്ടി ബാട്ടിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ലൈസന്‍സ് പുതുക്കാന്‍ ഓഫീസില്‍ പോകേണ്ട; കൂടുതല്‍ സേവനങ്ങള്‍ ഔണ്‍ലൈനില്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ലൈസന്‍സ് സംബന്ധിച്ച് കൂടുതല്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും.ലൈസന്‍സ് പുതുക്കാന്‍ ഉള്‍പ്പെടെ ഇനി ഓഫീസില്‍ പോകേണ്ട.ഫെയ്‌സ് ലെസ്സ് സര്‍വീസ് വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത്. ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയതിന് അപേക്ഷ നല്‍കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി.ലൈസന്‍സിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ജനന തീയതി തിരുത്തല്‍ എന്നിവയും ഓണ്‍ലൈന്‍ വഴി മാറ്റാം.