Home Featured നടൻ ദർശന് ഇടക്കാലജാമ്യം അനുവദിച്ച്‌ കർണാടക ഹൈക്കോടതി

നടൻ ദർശന് ഇടക്കാലജാമ്യം അനുവദിച്ച്‌ കർണാടക ഹൈക്കോടതി

by admin

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദർശന് ഇടക്കാലജാമ്യം അനുവദിച്ച്‌ കർണാടക ഹൈക്കോടതി.ചികിത്സയ്ക്കായി ആറുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച്‌ ആരാധകനായ രേണുക സ്വാമിയെ നടൻ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഇരുകാലികളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് 47-കാരനായ ദർശൻ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ഏഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോർട്ടും സമർപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ദർശന് ജാമ്യം അനുവദിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുള്ളത് എന്നാണ് ദർശന്റെ അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയില്‍ സമർപ്പിച്ച രേഖകളില്‍ പറയുന്നത്. അതേസമയം, എത്ര ദിവസത്തേക്കാണ് ചികിത്സയില്‍ കഴിയേണ്ടിവരിക എന്നത് ജാമ്യാപേക്ഷയില്‍ പറയുന്നില്ലെന്നും ഓപ്പറേഷൻ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും എതിർഭാഗം വാദിച്ചു.

ചെലവുകള്‍ സ്വയം വഹിച്ചോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. എത്ര ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജാമ്യ ഹർജിയില്‍ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ ജാമ്യം എതിർത്തു. സർക്കാർ ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്താമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടൻ ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ കൊലപ്പെടുത്തിയത്.

19 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ എട്ടിനാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. പവിത്രയെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിലാണ് ദർശൻ ഇപ്പോള്‍ ഉള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group