കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ പുതിയ ആവശ്യവുമായി കോടതിയില്‍. ജയിലിലെ സൗകര്യങ്ങള്‍ പോര എന്ന് കാണിച്ചാണ് കോടതിയില്‍ എത്തിയിരിക്കുന്നത്.തനിക്ക് കിടക്ക വേണം എന്നും നടന്‍ ആവശ്യപ്പെട്ടു. അതിനിടെ നടി രമ്യക്കെതിരെ അശ്ലീല ഭീഷണി മുഴക്കിയ സംഭവത്തില്‍ ദര്‍ശന്റെ ആരാധകരായ 12 പേരെ അറസ്റ്റ് ചെയ്തു.രേണുകസ്വാമി എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിലാണ് നടന്‍ ദര്‍ശനെ പോലീസ് അറസ്റ്റ് ചെയ്തത്. നടി പവിത്രയെ അധിക്ഷേപിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.
സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും സുപ്രീംകോടതി ദര്‍ശന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി നടന്‍ കോടതിയില്‍ എത്തിയിരിക്കുന്നത്…നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ദര്‍ശന്‍. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനനെ തുടര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ സൗകര്യം പോര എന്നാണ് ദര്‍ശന്‍ പുതിയ ഹര്‍ജിയില്‍ പറയുന്നത്.
കിടക്കയും തലയിണയും വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുകഠിനമായ പിരടി വേദന അനുഭവിക്കുന്നുണ്ട്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയാണ്. കിടക്കയില്ലാതെ ഉറങ്ങുന്നതാണ് ആരോഗ്യ സ്ഥിതി മോശമാക്കുന്നത്. മാത്രമല്ല, ജയിലിലെ ഭക്ഷണം ഇഷ്ടപ്പെടുന്നില്ല. അതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുമതി വേണം എന്നും ദര്‍ശന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ജയില്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദേശം നല്‍കണം എന്നും ദര്‍ശന്‍ ആവശ്യപ്പെട്ടു.
ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നാളെ ഇക്കാര്യം കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ദര്‍ശന്‍, പവിത്ര ഗൗഡ, മറ്റു ഏഴ് പ്രതികള്‍ എന്നിവരെ മാറ്റണം എന്ന ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.പവിത്ര ഗൗഡയെ അധിക്ഷേപിച്ച് സന്ദേശങ്ങള്‍ അയച്ചതാണ് ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്താന്‍ കാരണം എന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ദര്‍ശന് നേരിട്ട് പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത്.
കര്‍ണാടക ഹൈക്കോടതി ഏറെ നാള്‍ക്ക് ശേഷം ദര്‍ശന് ജാമ്യം നല്‍കിയെങ്കിലും സുപ്രീംകോടതി റദ്ദാക്കി. സമ്ബന്നനും സെലിബ്രിറ്റികളും ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം റദ്ദാക്കിയത്. അതിവേഗം വിചാരണ നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിധി വൈകരുത് എന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.