കുറച്ചു നാളുകള്‍ക്കു ശേഷം നടന്‍ ബാല (Actor Bala) വീണ്ടും ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍.ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാര്‍ഷികം ചെറിയ രീതിയില്‍ ആഘോഷിക്കുന്ന വീഡിയോയുമായാണ് ബാലയുടെ വരവ്.
ബാല നല്ല ക്ഷീണിതനാണ് എങ്കിലും പ്രിയപ്പെട്ടവരോട് രണ്ടു വാക്ക് പറഞ്ഞിട്ടുണ്ട്. ഒരു കേക്ക് മുറിച്ച് എലിസബത്തിനും ചിറ്റപ്പനും ചിറ്റമ്മയ്ക്കും ഒപ്പമാണ് ബാല വിവാഹവാര്‍ഷിക ദിനത്തില്‍ എത്തിച്ചേര്‍ന്നത്.
കരള്‍ രോഗ സംബന്ധിയായി ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് ബാല കടന്നു പോയതും. ആശുപത്രിയില്‍ ആയതില്പിന്നെ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതായി. എന്നാല്‍ തനിക്കൊരു ശസ്ത്രക്രിയ വരുന്നതായി നടന്‍ അറിയിച്ചു,ശസ്ത്രക്രിയക്ക് സമ്മതപത്രം ഒപ്പിടാനാണ് ബന്ധുക്കള്‍ നാട്ടില്‍ നിന്നും എത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ വരാന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങള്‍ക്കകം ശസ്ത്രക്രിയ ഉണ്ടാവും എന്ന് ബാല അറിയിച്ചു.
ശസ്ത്രക്രിയ ചെയ്താല്‍ രക്ഷപ്പെടാനും മറിച്ചും ഉള്ള സാധ്യതയുണ്ട് എന്ന് ബാല. എന്നാല്‍ എലിസബത്ത് ബാലയ്ക്കു വളരെ ആത്മവിശ്വാസം നല്‍കുന്ന തരത്തിലാണ് സംസാരിച്ചത്.ആദ്യ വിവാഹവാര്‍ഷികത്തില്‍ ചെയ്ത പോലെ മൂന്നാം വിവാഹവാര്‍ഷികത്തില്‍ രണ്ടുപേരും ചേര്‍ന്ന് ഡാന്‍സ് ചെയ്യും എന്ന് എലിസബത്ത് ബാലയോടായി പറഞ്ഞു. ആശുപത്രിയില്‍ വച്ച് തന്നെയാണ് കേക്ക് മുറിച്ച് ചെറിയ ആഘോഷം നടത്തിയത്.എല്ലാം ദൈവമാണ് തീരുമാനിക്കുന്നത് എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ദമ്ബതികള്‍ വീഡിയോയില്‍ പറഞ്ഞു. എലിസബത്തിന്റെ ആവശ്യപ്രകാരമാണ് ഒരു ചെറിയ വെഡിങ് ആനിവേഴ്സറി ആഘോഷം നടത്തിയതെന്ന് ബാല.ഒരുപാട് ആരാധകര്‍ ഇവര്‍ക്ക് വിവാഹവാര്‍ഷിക ആശംസയും ബാലയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി കമന്റ് സെക്ഷനില്‍ എത്തിച്ചേര്‍ന്നു