ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം.നിങ്ങള്‍ എന്റെ ജീവിതത്തില്‍ നടന്ന കാര്യം അറിയുമോ?. നിങ്ങള്‍ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയില്‍ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനില്‍ അഭിനയിച്ച കാര്യം നിങ്ങള്‍ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു.എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്.
എനിക്ക് ഒരു രൂപ പോലും ശമ്ബളം കിട്ടിയില്ല. മുംബൈയിലേക്ക് ടിക്കറ്റ് തന്നു, ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസവും തന്നു. ജഡ്ജി വേഷത്തില്‍ അവിടെ പോയി ഇരിക്കണം ന്ന് എന്നോട് പറഞ്ഞു.അമിതാഭ് ബച്ചനും രജനികാന്തും എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കാണണമെന്ന് വിചാരിച്ച് മാത്രമാണ് ഞാൻ പോയത്. അല്ലാതെ തമിഴ് സിനിമ ചെയ്യണമെന്നോ അവിടം കീഴടക്കണമെന്നോ ഞാൻ ചിന്തിക്കുന്നില്ല. ഇത് പറയുന്നത് കൊണ്ട് എനിക്ക് ഇനി തമിഴില്‍ അവസരം കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ ചേംബറില്‍ ഇരിക്കുന്നു.രജനികാന്ത് സാറും അമിതാഭ് ബച്ചൻ സാറും രണ്ട് വശത്തായുണ്ട്. പണ്ട് പഠിക്കുന്ന സമയത്തൊക്കെ രജനികാന്ത് പറന്നുപോകുന്ന റോക്കറ്റ് ചുണ്ടുകൊണ്ട് കടിച്ച് നിർത്തുന്ന സീനുകളൊക്കെ കണ്ടിട്ടുണ്ട്.
ഇയാള്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അങ്ങനെ മാത്രമാണ് പോയത്.ഒരു ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടായിരുന്നത്. ആദ്യം രജനികാന്ത് വന്ന് ഒരു ആക്ഷൻ സീൻ ചെയ്തിട്ട് കോടതിയില്‍ നിന്ന് ഇറങ്ങിപോയി. പിന്നീട്, സിംഹത്തിന്റെ ഗർജ്ജനം പോലെ അമിതാഭ് ബച്ചൻ വന്ന് സംസാരിച്ചു. അപ്പോള്‍ ജഡ്ജി ഞെട്ടി. ഇവരോടൊപ്പം പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി. ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിയില്ലെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും”- അലൻസിയർ പറഞ്ഞു