മലയാളികള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ തന്നെ അലട്ടുന്ന അസുഖത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.തനിക്ക് ഇൻസോംനിയ ഉണ്ടെന്നും നാല് മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഉറങ്ങാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.’എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ നന്നായി ഉറങ്ങാൻ കഴിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ പോലും എനിക്ക് കുറച്ചേ വിശ്രമിക്കാൻ കഴിയൂ. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാൻ കഴിയാറില്ല. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായുമ്ബോള്‍ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ല
ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലം ‘ – അജിത് കുമാർ പറഞ്ഞു.ഉറക്കക്കുറവ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശരീരം വളരെയധികം ക്ഷീണിക്കാൻ ഇത് കാരണമായി. സിനിമ കഴിഞ്ഞാല്‍ മറ്റൊന്നിനും സമയം കിട്ടാതെയായി. വിശ്രമത്തിന് മുൻഗണന നല്‍കാൻ നിർബന്ധിതനായി.’ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ‘എകെ 64’ എന്ന പുതിയ ചിത്രത്തിലും അജിത് പ്രധാനവേഷത്തിലെത്തുന്നുണ്ട്.
തന്‍റെ ഭാര്യ ശാലിനി നല്‍കുന്ന പിന്തുണയെക്കുറിച്ചും അജിത് കുമാര്‍ പറയുന്നുണ്ട്. ‘ശാലിനിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുമായിരുന്നില്ല. വീട്ടില്‍ നിന്ന് ഏറെ അകലെയായിരിക്കുന്ന സമയ്തത് കുട്ടികളുടെ കാര്യങ്ങളടക്കം ശാലിനിയാണ് കൈകാര്യം ചെയ്യുന്നത്.കുട്ടികള്‍ എന്നെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ.അവര്‍ എന്നെ മിസ് ചെയ്യുന്ന പോലെ അവരെയും ഞാന്‍ മിസ് ചെയ്യുന്നു.സിനിമ ആയാലും റേസിംഗ് ആയാലും, എന്റെ കാഴ്ചപ്പാടുകള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാൻ ആഗ്രഹിക്കുന്നില്ല.
അവർ സ്വന്തമായി മുന്നോട്ട് എത്തണം. സാധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കണമെന്നാണ് എന്‍റെ ആഗ്രഹം’. അജിത് പറഞ്ഞു.റേസിങ് ട്രാക്കില്‍ സജീവമാണ് നടൻ. കഴിഞ്ഞദിവസം ബാഴ്‌സലോണ 24 എച്ച് റേസില്‍ അജിത്തിന്റെ റേസിങ് ടീം നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഗുഡ്ബാഡ് അഗ്ലി എന്ന സിനിമയിലാണ് അജിത് അവസാനമായി അഭിനയിച്ചത്.