ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിന്‍ പോളി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 2016ല്‍ ഏബ്രിഡ് ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് പുറച്ച് വരുന്ന റിപ്പോര്‍ട്ട്.
ബിജു പൗലോസിന്റെ രണ്ടാം വരവിനായുള്ള ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിവിന്റെ ‘മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ‘ആക്ഷന്‍ ഹീറോ ബിജു 2’നേക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പങ്കിട്ടത്.
താരം’, ‘ശേഖരവര്‍മ്മ രാജാവ്’, ‘ഡിയര്‍ സ്റ്റുഡന്റ്സ്’ എന്നിവ ഉള്‍പ്പെട്ട ലൈന്‍ അപ്പില്‍ ആണ് ആക്ഷന്‍ ഹീറോ ബിജുവിനേക്കുറിച്ചും പ്രഖ്യാപനമുണ്ടായത്. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം.
ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്കരിച്ചത്. ചിത്രത്തില്‍ ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നിവിന്‍ അഭിനയിച്ചത്. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്ജ്, കലാഭവന്‍ പ്രചോദ്, സുരാജ് വെഞ്ഞാറമൂട്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്, വിന്ദുജ മേനോന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.
എം.എസ് ഡോണിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ ‘LGM’ ലെറ്റ്സ് ഗെറ്റ് മാരീഡ്’ ഒരുങ്ങുകയാണ്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.രസകരമായ ഈ ഫാമിലി എന്റര്ടെയ്നര് ആസ്വദിക്കാന്‍ തയ്യാറാകൂ എന്ന് കുറച്ചു കൊണ്ടാണ് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായത്.
ധോണി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ എം എസ് ധോണിയും പങ്കാളി സാക്ഷിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ലെറ്റ്സ് ഗെറ്റ് മാരീഡ്.ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. രമേശ് തമിഴ്മണിയാണ് സംവിധാനം.
ചിത്രത്തിന്റെ ഷൂട്ടിങ് അവസാന പാദത്തിലാണ്. ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ചിത്രത്തില്‍ നിരവധി ‘സര്‍പ്രൈസ് എലമെന്റുകള്‍’ ഉണ്ടെന്നും അണിയറക്കാര്‍ വ്യക്തമാക്കി.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറായി ഒരുങ്ങുന്ന എല്‍ജിഎംല്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന് രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും