Home Featured ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് : പ്രതി അറസ്റ്റിൽ

ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് : പ്രതി അറസ്റ്റിൽ

by admin

ബെംഗളൂരുവിലെ കോളേജില്‍ ഹോട്ടല്‍ മനേജ്‌മെന്റ് / നേഴ്‌സിങ് എന്നി കോഴ്‌സിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.ചെങ്ങന്നൂര്‍ സ്വദേശിയും എറണാകുളം വളഞ്ഞമ്ബലത്തിന് സമീപുള്ള എക്‌സ്പര്‍ട്ട് എഡ്യു ടെക്, അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മില്‍ജോ തോമസ്സാണ് (33) അറസ്റ്റിലായത്.എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്.

ബാംഗ്ലൂരിലെ പ്രമുഖ നഴ്‌സിങ്ങ് കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലരില്‍ നിന്നും പണവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിച്ചെടുത്ത ശേഷം ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത നഴ്‌സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിച്ചു കൊടുത്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചതായി കേസുണ്ട്.ഇതിന് പുറമേ ഇയാളുടെ സ്ഥാപനത്തിലെ ജോലിക്കാരായ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനും, ഇയാള്‍ക്കെതിരെ പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വച്ച കാര്യത്തിനും ഇയാള്‍ക്കെതിരെ സൗത്ത് സ്റ്റേഷനില്‍ കേസുകളുണ്ട്.

ഇയാള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. സമാന രീതിയില്‍ പത്തോളം പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രസവാവധി പ്രത്യുല്‍പ്പാദന അവകാശത്തിന്റെ ഭാഗം”: മൂന്നാം പ്രസവത്തിന് അവധി നിഷേധിച്ചത് റദ്ദാക്കി

ന്യൂഡല്‍ഹി : തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ അധ്യാപികയുടെ മൂന്നാം കുട്ടിക്കുള്ള പ്രസവാവധി നിഷേധിച്ച സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി.രണ്ട് പ്രസവത്തിന് മാത്രമേ അവധി നല്‍കാവൂ എന്ന ചട്ട പ്രകാരമാണ് പ്രസവാവധി നിഷേധിച്ചിരുന്നത്. ഇത് മദ്രാസ് ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ് അധ്യാപിക സുപ്രിംകോടതിയെ സമീപിച്ചത്. പ്രസവാനുകൂല്യങ്ങള്‍ പ്രത്യുല്‍പാദന അവകാശങ്ങളുടെ ഭാഗമാണെന്നും പ്രസവാവധി ആ ആനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ജസ്റ്റിസുമാരായ അഭയ് ഓക്ക ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.’

പ്രത്യുല്‍പാദന അവകാശങ്ങള്‍ എന്ന ആശയം ഞങ്ങള്‍ പരിശോധിച്ചു, പ്രസവാനുകൂല്യങ്ങള്‍ പ്രത്യുല്‍പാദന അവകാശങ്ങളുടെ ഭാഗമാണെന്നും പ്രസവാവധി പ്രസവാനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങള്‍ വിധിച്ചു.”- കോടതി പറഞ്ഞു.പ്രസവാവധി പ്രസവാനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണ്. പ്രത്യുല്‍പാദന അവകാശങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അംഗീകരിച്ചിരിക്കുന്നു.

അതായത് ആരോഗ്യത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, അന്തസ്സിനുമുള്ള അവകാശം എന്നിവ അംഗീകരിച്ചിരിക്കുന്നു.”-കോടതി വിശദീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group