കൊച്ചി: ചലചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവർച്ച നടത്തിയ പ്രതി കർണാടകയിലെ ഉടുപ്പിയില്‍ പിടിയില്‍ . ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കവർച്ച നടത്തി മുംബൈയിലേക്ക് മടങ്ങും വഴിയാണ് എറണാകുളം സൗത്ത് പൊലീസ് ഇയാളെ പിടികൂടുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ നിന്നും സ്വർണവും വജ്രാഭരണങ്ങളും കണ്ടെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് ജോഷിയുടെ എറണാകുളം പനമ്ബിള്ളി നഗറിലുള്ള വീട്ടില്‍ കവർച്ച നടന്നത്. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് കവർന്നത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീടിന് പിറകിലെ ജനല്‍ തകർത്താണ് അകത്തുകയറിയത്.
മുകള്‍ നിലയിലെ അലമാര കുത്തിതുറന്ന് ആഭരണങ്ങള്‍ കവരുകയായിരുന്നു. വജ്ര നെക്ലേസ്, 10 വജ്രമോതിരങ്ങള്‍, 12 വജ്രം പതിച്ച കമ്മലുകള്‍, സ്ത്രീകള്‍ വിവാഹത്തിന് കൈയിലണിയുന്ന സ്വർണത്തിന്റെ രണ്ട് വങ്കി, 10 സ്വർണമാലകള്‍, 10 വാച്ചുകള്‍ എന്നിവയാണ് മോഷണം പോയത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ മുറിയിലും ആളില്ലാതിരുന്ന മറ്റൊരു മുറിയിലുമാണ് മോഷ്ടാവ് കയറിയത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു.പിടിയിലായ പ്രതിയെ ഉടൻ കൊച്ചിയിലെത്തിച്ചേക്കും.