ബെംഗളൂരുവില്‍ പേയിംഗ് ഗസ്റ്റ് കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി 23 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം കൊള്ളയടിച്ച് കടന്ന് കളഞ്ഞയാള്‍ പിടിയില്‍.ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊലീസ് ഷെയർ ചെയ്തിരുന്നു. തുർന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശിയും ഇലക്‌ട്രോണിക് സിറ്റിയില്‍ താമസിക്കുന്നതുമായ നരേഷ് പട്ടേം (30) ആണ് അറസ്റ്റിലായത്. ഇയാള്‍ മുമ്ബ് ബെംഗളൂരുവില്‍ കവർച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ 3 മണിക്കായിരുന്നു സംഭവം.
മുഖംമൂടി ധരിച്ചാണ് ഇയാള്‍ പേയിംഗ് ഗസ്റ്റ് കേന്ദ്രത്തില്‍ എത്തിയത്. പരിസരത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ യുവതി താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും കുറച്ച് സമയത്തിന് ശേഷം യുവതി ഇയാളെ ഓടിച്ചുവിടുന്നതും കാണാം. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു.എതിർത്തപ്പോള്‍ മുറിയില്‍ നിന്ന് 2,500 രൂപ കൈക്കലാക്കി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതിക്രമിച്ചു കടക്കല്‍, ലൈംഗിക പീഡനം, ആക്രമണം, മോഷണം എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരുന്നത്. പേയിംഗ് ഗസ്റ്റ് കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.