ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി. അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. കെ.വി. ശരത് ചന്ദ്ര പറഞ്ഞു. 2020-ൽ 1,928 റോഡപകടങ്ങളുണ്ടായപ്പോൾ ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 3,969 അപകടങ്ങളാണ് സംഭവിച്ചത്.2020-ൽ 344 പേർ അപകടങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഒക്ടോബർ വരെ 723 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനാപകടങ്ങളുണ്ടാകുന്നത് ബെംഗളൂരുവിലാണ്.
തുമകൂരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലമെന്ന് ശരത് ചന്ദ്ര പറഞ്ഞു.റോഡപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കൂടി വരുന്നത് ആശങ്കയുണർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.2020-ൽ സംസ്ഥാനത്താകെ 34,178 റോഡപകടങ്ങളിലായി 9,720 പേരാണ് മരിച്ചത്. 2023-ൽ 43,440 അപകടങ്ങളിലായി 12,321 പേർ മരിച്ചു.ബോധവത്കരണത്തിലൂടെയും നിയമം കർശനമായി നടപ്പാക്കുന്നതിലൂടെയും അപകടങ്ങൾ കുറച്ചു കൊണ്ടു വരാനാകുമെന്നാണ് സർക്കാർ കരുതുന്നത്
ഒളിച്ചോടി വിവാഹം ചെയ്തത് ക്രിമിനലിനെ; പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് ഹൈകോടതി
ജ്വല്ലറി കൊള്ളയടക്കം നാല് കേസില്‍ പ്രതിയായ യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച പെണ്‍കുട്ടി കോടതിയില്‍ വെച്ച് വരന്‍റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ മാതാപിതാക്കള്‍ക്കൊപ്പം പോയി.പ്രായപൂർത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനൊപ്പമാണ് 19കാരി ഒളിച്ചോടിയത്. കുട്ടി അന്യായ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് വെളിപ്പറമ്ബ സ്വദേശി നിസാർ എന്നയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോർപസ് ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
ആദ്യദിവസം കേസ് പരിഗണിക്കവേ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി ഭർത്താവിനൊപ്പം പോകണമെന്ന ആഗ്രഹം അറിയിച്ചെങ്കിലും പോക്സോ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ താല്‍ക്കാലികമായി വിട്ടയച്ചു. യുവാവിന്‍റെ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാൻ കോടതി നിർദേശിച്ചു. കവർച്ച, മോഷണം, പോക്സോ അടക്കം നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നല്‍കി. മാത്രമല്ല, ഇയാള്‍ക്കെതിരായ കാപ്പ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ കോഴിക്കോട്ട് പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചതായും ചൂണ്ടിക്കാട്ടി.ഈ വ്യവസ്ഥ ലംഘിച്ചാണ് കോഴിക്കോട് വെച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്ന് യുവാവും സമ്മതിച്ചു.
ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നതിനെ കോടതി വിമർശിച്ചു. യുവാവിന്‍റെ ക്രിമിനല്‍ പശ്ചാത്തലം ബോധ്യമായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാനുള്ള താല്‍പര്യവും അറിയിച്ചു. ഇത് അനുവദിച്ച കോടതി പെണ്‍കുട്ടിയെ കഴിഞ്ഞ കാര്യം ഓർമിപ്പിച്ച് വിഷമിപ്പിക്കരുതെന്നതടക്കം നിബന്ധനകളോടെയാണ് വിട്ടയച്ചത്.