Home കർണാടക ഹൃദയാഘാതം സംഭവിച്ച ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ

ഹൃദയാഘാതം സംഭവിച്ച ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ

by admin

ബെംഗളൂരു: ഹൃദയാഘാതം സംഭവിച്ച്‌ മരണാസന്നനായ ഭർത്താവുമായി ബൈക്കില്‍ ആശുപത്രികള്‍ കയറി ഇറങ്ങി യുവതി. യുവതിയോടും ഭർത്താവിനോടും വഴിയാത്രക്കാർ കാണിച്ച തികഞ്ഞ നിസ്സംഗത ബെംഗളൂരുവില്‍ മനുഷ്യത്വം പരാജയപ്പെട്ടതിന്റെ വേദനിപ്പിക്കുന്ന കാഴ്ചയായി.വേദനകൊണ്ട് പുളഞ്ഞ് റോഡില്‍ കിടന്ന ഭർത്താവിനരികില്‍ കൈകൂപ്പി സഹായത്തിനായി യാചിച്ച ഭാര്യയെ അവഗണിച്ച്‌ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോയതോടെ 34-കാരനായ വെങ്കിട്ടരമണൻ മരണത്തിന് കീഴടങ്ങി.ഗാരേജില്‍ മെക്കാനിക്കായിരുന്ന വെങ്കിട്ടരമണന് പുലർച്ചെ 3.30-ഓടെയാണ് ബാലാജി നഗറിലെ വീട്ടില്‍ വെച്ച്‌ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. മുൻപ് ചെറിയ ഹൃദയാഘാതം വന്നിരുന്ന ഇദ്ദേഹത്തിന്റെ നില പെട്ടെന്ന് മോശമാവുകയായിരുന്നു.

അടിയന്തര മാർഗങ്ങളൊന്നുമില്ലാത്തതിനാല്‍, ഭാര്യ തന്നെ ഓടിച്ച മോട്ടോർ സൈക്കിളില്‍ ഇരുവരും ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം പോയ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി ഇസിജി പരിശോധിച്ചപ്പോള്‍ നേരിയ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ ആശുപത്രി അടിയന്തര ചികിത്സ നല്‍കാനോ ആംബുലൻസ് ഏർപ്പാടാക്കാനോ തയ്യാറായില്ലെന്നും, പകരം ജയനഗറിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലേക്ക് മാറ്റാൻ ഉപദേശിക്കുകയാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.നിസ്സംഗതയുടെ മിനിറ്റുകള്‍വീണ്ടും ബൈക്കില്‍ യാത്ര തിരിച്ച ദമ്ബതികള്‍ വഴിയില്‍ വെച്ച്‌ ഒരു അപകടത്തില്‍പ്പെട്ടു. വേദനയാല്‍ പുളഞ്ഞ് വെങ്കിട്ടരമണൻ റോഡില്‍ വീണു. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യ കാറുകള്‍, ടെമ്ബോ, മോട്ടോർ സൈക്കിള്‍ ഉള്‍പ്പെടെ കടന്നുപോയ എല്ലാ വാഹനങ്ങള്‍ക്കും നേരെ കൈകൂപ്പി സഹായത്തിനായി യാചിച്ചു. എന്നാല്‍, ഈ അപേക്ഷകളെല്ലാം വഴിയാത്രക്കാർ നിഷ്കരുണം തള്ളിക്കളയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓരോ തവണ നിഷേധിക്കപ്പെടുമ്ബോഴും അവർ ഭർത്താവിനരികിലേക്ക് തിരികെ വരുന്നത് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.വേദനാജനകമായ നിരവധി മിനിറ്റുകള്‍ക്ക് ശേഷം ഒരു ക്യാബ് ഡ്രൈവർ വണ്ടി നിർത്തി വെങ്കിട്ടരമണനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.2020 ജനുവരിയില്‍ വിവാഹിതനായ വെങ്കിട്ടരമണന് അഞ്ച് വയസ്സുള്ള മകനും 18 മാസം പ്രായമുള്ള മകളുമുണ്ട്. മറ്റ് അഞ്ച് മക്കള്‍ നേരത്തെ മരിച്ചുപോയ അദ്ദേഹത്തിന്റെ അമ്മയുടെ ഏക ആശ്രയമായിരുന്നു വെങ്കിട്ടരമണൻ.

You may also like

error: Content is protected !!
Join Our WhatsApp Group