മൈസൂരു : മൈസൂരുവിൽ കഴിഞ്ഞവർഷം വാഹന അപകടങ്ങളിലും ഇതുമൂലമുള്ള മരണനിരക്കിലും വൻ വർധനയെന്ന് പോലീസിന്റെ കണക്ക്. 2024-ൽ മൈസൂരു ജില്ലയിൽ 172 വാഹനപകടങ്ങളിൽ 1,155 പേർ മരിച്ചതായാണ് കണക്ക്. 2023-ൽ 168 അപകടങ്ങളിൽ 984 പേരാണ് മരിച്ചത്. 2022 ൽ ഇത് 168 -984 എന്നാണ് കണക്ക്. 2021-ൽ 121 അപകടങ്ങളിൽ 675 പേർ മരിച്ചു. ഒരോ വർഷം കൂടുമ്പോഴും വാഹനപകടങ്ങളും മരണവും കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമ ലട്കർ പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ഒരു അപകടത്തിൽത്തന്നെ കൂടുതൽ പേർ മരിച്ചസംഭവം കഴിഞ്ഞ വർഷമാണ്. ഇതിൽ 21 പേർ മരിച്ചത് 10 വ്യത്യസ്ത അപകടങ്ങളിലായാണ്.
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടങ്ങളുടെ എണ്ണവും കഴിഞ്ഞ വർഷം കൂടുതലാണെന്ന് കമ്മിഷണർ പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ മൈസൂരു നഗരത്തിൽ റോഡരികിൽ നിൽക്കുകയായിരുന്ന 22-കാരനെ കാറിടിപ്പിച്ച് തെറിപ്പിച്ചിരുന്നു. അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. ഡ്രൈവർ അമിതമായി മദ്യാപിച്ച് കാർ ഓടിച്ചതാണ് അപകടത്തിന് കാരണം. മാർച്ചിലുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ആറ് യുവാക്കളാണ് മരിച്ചത്.
ഗതാഗത നിയമം കൃത്യമായി ലംഘിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് കമ്മിഷണർ പറഞ്ഞു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയെല്ലാം അപകടനിരക്ക് കൂട്ടുകയാണ്.
സംസ്ഥാനത്ത് ഇനി മദ്യപ്പുഴ ഒഴുകും; പാലക്കാട് ബിയറും വൈനും വിദേശമദ്യവും നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി
പാലക്കാട് കഞ്ചിക്കോട്ട് ബിയറും വൈനും വിദേശമദ്യവും നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ വരുന്നു. ബിയറും വൈനും നിർമ്മിക്കുന്ന ബ്രൂവറി യൂണിറ്റുകളും വിദേശമദ്യ നിര്‍മാണത്തിനുള്ള ഡിസ്റ്റിലറി യൂണിറ്റുകളും സ്ഥാപിക്കാന്‍ സ്വകാര്യ മദ്യകമ്ബനിക്ക് മന്ത്രിസഭ യോഗം അനുമതി നല്കി.നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് സ്വകാര്യസ്ഥാപനത്തിന് അനുമതി നല്‍കിയത്.ബ്രൂവറി യൂനിറ്റ് കൂടാതെ, എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കോമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പ്രാരംഭാനുമതി നല്‍കിയത്.
നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് സ്വകാര്യസ്ഥാപനത്തിന് അനുമതി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി യൂനിറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതിലെ വന്‍അഴിമതി ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ഇത് സർക്കാറിനെ പ്രതിരോധത്തിലാക്കിയതോടെ ബ്രൂവറി യൂനിറ്റുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍നിന്ന് സർക്കാർ പിന്മാറിയിരുന്നു. മന്ത്രിസഭ തീരുമാനത്തിലൂടെ പഴയ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന് വ്യക്തമായി. സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മദ്യനയത്തില്‍ വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനം.
അതേസമയം, സർക്കാർ നടപടി പുതിയ രാഷ്ട്രീയ വിവാദങ്ങളും ഉയർത്തും. സ്വകാര്യ മദ്യ കമ്ബനിക്ക് അനുമതി നല്‍കിയത് അഴിമതിയുടെ ഭാഗമാണെന്ന ആരോപണം വീണ്ടും ഉയരാം. തീരുമാനം വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തെയും ചൂടുപിടിപ്പിക്കും. തീരുമാനത്തിനെതിരെ മത, സാമുദായിക സംഘടനകളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധവുമുണ്ടാകും.