മകള്‍ക്ക് പ്രസവിക്കാന്‍ എസി മുറി ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്ബതികളുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാര്‍ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് തല്ലുണ്ടായത്. യുവതി പ്രസവിച്ച് കിടക്കുന്ന മുറിയില്‍ എസി ഇല്ലെന്നാരോപിച്ചായിരുന്നു തര്‍ക്കം തുടങ്ങിയത്.
തുടര്‍ന്ന് തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭര്‍തൃപിതാവ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.