കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടൻ വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുത്തേക്കും. പൊലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം.
സംഭവത്തില്‍ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്. അധിക്ഷേപി പരാമര്‍ശത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം.
അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്.
ഞാനന്ന് ഒരുപാട് കരഞ്ഞു, ഒറ്റ കാരണത്താലാണ് മൊയ്തീന് ഒഴിവാക്കിയത്; ഉണ്ണി മുകുന്ദന് പറയുന്നു
മലയാള സിനിമയിലെ മിന്നും താരമാണ് ഉണ്ണി മുകുന്ദന്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഉണ്ണി മുകുന്ദന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നായകനായിട്ട് മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദന് കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള സംവിധായകന് ആര്‍എസ് വിമല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
എന്നു നിന്റെ മൊയ്തീന് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന് ആണ് ആര്‍എസ് വിമല്‍. അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ സിനിമയാണ് ശശിയും ശാകുന്തളവും. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് ആര്‍എസ് വിമല്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് സംസാരിച്ചത്. എന്നു നിന്റെ മൊയ്തീനില്‍ താന്‍ മൊയ്തീനായ ആദ്യം മനസില്‍ കണ്ട് ഉണ്ണി മുകുന്ദനെ ആണെന്നാണ് വിമല്‍ പറയുന്നത്.
ഈ സമയം ഉണ്ണി മുകുന്ദനും വേദിയിലുണ്ടായിരുന്നു. വിമലിന്റെ പ്രസംഗത്തിന് പിന്നാലെ ഉണ്ണി മുകുന്ദന് അന്ന് നടന്ന കാര്യം തുറന്ന് പറയുകയും ചെയ്തു. മൊയ്തീന്റെ കഥ കേട്ടിട്ട് താന്‍ ഒരുപാട് കരഞ്ഞു. കഥ പറഞ്ഞ ശേഷം വിമല്‍ പോയി. എന്നാല്‍ അന്നത്തെ തന്റെ അവസ്ഥ വച്ചിട്ട് തനിക്ക് തോന്നിയത് വിമലിന് മുന്നോട്ട് പോകാന്‍ കഴിയുമോ എന്നായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്
.വിമല്‍ ഒരുപാട് വര്‍ഷത്തെ ഗവേഷണം ഒക്കെ ചെയ്തിരുന്നു. തന്നെ വച്ചിട്ട് ഒരു ബജറ്റോ ക്യാന്‍വാസോ അദ്ദേഹത്തിന് കൊണ്ടു വരാന്‍ സാധിക്കുമോ എന്നതായിരുന്നു ഉണ്ണി മുകുന്ദനുണ്ടായ സംശയം. ഇതോടെ താന്‍ സംവിധായകന് പദ്മകുമാറിനെ വിളിച്ചുവെന്നും ഉണ്ണി മുകുന്ദന് പറയുന്നു. പിന്നീട് ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തുകയും ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. സിനിമ ഇത്രയും വലിയ തലത്തിലേക്ക് എത്തിയ് പൃഥ്വിരാജും ടൊവിനോയുമൊക്കെ വന്നതോടെയാണ്. അതുകൊണ്ടാണ് ആ സിനിമ സിനിമയായി മാറിയതെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
ഒരു സിനിമ നന്നാകണമെങ്കില്‍ അതിന്റേതായ ആളുകള്‍ വരണം. അതേസമയം തന്റെ ഏറ്റവും മികച്ച സിനിമ ഒരുപക്ഷെ വിമലിന്റെ അടുത്ത സിനിമയായിരിക്കാമെന്നും ഉണ്ണി മുകുന്ദന് പറയുന്നുണ്ട്. ഉണ്ണി മുകുന്ദനായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍എസ് വിമലും സംസാരിക്കുന്നുണ്ട്. എന്റെ മൊയ്തീന് താങ്കളാണ്, ഇതൊന്ന് കണ്ടു നോക്കൂവെന്ന് പറഞ്ഞാണ് താന്‍ തന്റെ ഡോക്യുമെന്ററി ഉണ്ണിയെ കാണിച്ചതെന്നാണ് വിമല്‍ പറയുന്നത്.
ഡോക്യുമെന്ററിയില്‍ അച്ഛന് മൊയ്തീനെ കുത്തുന്ന രംഗം പറയുമ്ബോള്‍ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കിയെന്നും ഉണ്ണി ഒരു മാടാപ്രാവാണെന്നുമാണ് വിമല്‍ പറയുന്നത്. വലിയ ശരീരമാണെങ്കിലും പെട്ടെന്ന് ഫീല്‍ ചെയ്യുന്ന മനസാണ് ഉണ്ണി മുകുന്ദനെന്നാണ് വിമല്‍ പറയുന്നത്. അതിനാല്‍ ആ രംഗം താങ്ങാനാകാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞുവെന്നും സംവിധായകന് ഓര്‍ക്കുന്നുണ്ട്.
2015 ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീന് വലിയ വിജയമായിരുന്നു. ചിത്രത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. അതടക്കം ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.