Home പ്രധാന വാർത്തകൾ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

by admin

ബെംഗളൂരു: വിജയദശമിദിനത്തിൽ കുരുന്നുകൾ അരിയിൽ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലടക്കം നടത്തിയ വിദ്യാരംഭ ചടങ്ങുകളിലായിരുന്നു ഗുരുക്കന്മാർ പുതിയ തലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത്. പ്രാർഥനകളോടെ മാതാപിതാക്കളും മറ്റുകുടുംബാംഗങ്ങളും ഈ ആനന്ദമുഹൂർത്തത്തിന് സാക്ഷ്യംവഹിച്ചു.
മലയാളികൾ നടത്തുന്ന ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു. വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുത്ത കുട്ടികൾക്ക് മാതൃഭൂമിയുടെ അക്ഷരമാല കാർഡുകളും ബാലപ്രസിദ്ധീകരണങ്ങളും വിതരണംചെയ്തു. മലയാളിസംഘടനകളുടെ
നേതൃത്വത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങുകളിലും ഒട്ടേറെ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രങ്ങളിൽ പൂജയെടുപ്പ് ചടങ്ങുകളും നടത്തി

You may also like

error: Content is protected !!
Join Our WhatsApp Group