ഷാരൂഖ് ഖാന്റെ പരസ്യചിത്രം സംവിധാനം ചെയ്ത് മകന്‍ ആര്യന്‍ ഖാന്‍. ഡെവിള്‍ എക്സ് ( D’yavol X) എന്ന ബ്രാന്റിന്റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്.ആര്യനും ഈ കമ്ബനിയില്‍ പങ്കാളിത്തമുണ്ട്. ആര്യന്‍ ഖാന്‍ തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.മുന്‍പ് ഈ പരസ്യചിത്രത്തിന്റെ വിവരങ്ങള്‍ ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ പങ്കുവച്ചിരുന്നു.
നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്‍റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്‍റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പരസ്യം പുറത്തുവിട്ടിരിക്കുകയാണ് D’yavol X. ഇവരുടെ ഇന്‍സ്റ്റാഗ്രം പേജിലാണ് പരസ്യചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാനും ആര്യന്‍ ഖാനും ഇതില്‍ അഭിനയിക്കുന്നുണ്ട്.
നിരവധി പേരാണ് ആര്യന്‍ ഖാന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.അതേസമയം, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താന്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്യന്‍ ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.
ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാർച്ച് 28ലെ ഉത്തരവിലെ നിർദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്.
മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമൺ സർവീസ് സെന്റർ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ 27 പേർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സർവീസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം അടുത്ത ചൊവ്വാഴ്ച്ച (മേയ് 2) വീണ്ടും പരിഗണിക്കും.