Home Featured എലിസബത്തിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്’; വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ

എലിസബത്തിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്’; വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ

by admin

ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആളാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നടൻ ബാലയുടെ മുൻ ഭാ​ര്യ ഡോ. എലിസബത്ത് ഉദയന് വിവാഹാഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. സോഷ്യൽ മീഡിയ താരമായ ആറാട്ടണ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ചത്. എലിസബത്ത് തയ്യാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്നാണ് ആറാട്ടണ്ണൻ പറയുന്നത്.

എലിസബത്തിനെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ലെന്നും ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാൻ തീരുമാനിച്ചതെന്നും ആറാട്ടണ്ണൻ വീഡിയോയിൽ വ്യക്തമാക്കുന്നു. എലിസബത്തിനെ കാമത്തോടെ അല്ല കാണുന്നതെന്നും സന്തോഷ് വർക്കി കുറിക്കുന്നു. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയാണ്. നമ്പർ കിട്ടാൻ വേണ്ടി ശ്രമിച്ചു. കിട്ടിയില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ട്രോമയിലൂടെയാണ് കടന്നു പോയത്. ഞാനും അങ്ങനെ ജീവിച്ച ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നിങ്ങളെ ബന്ധപ്പെടാൻ നമ്പറിനായി ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. അതിനാലാണ് പബ്ലിക്കായി ഇങ്ങനെ സംസാരിക്കുന്നത്.

നമ്മൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങൾക്ക് ഇനിയും കല്യാണം കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കാൻ തയ്യാറാണ്. നമ്മൾ രണ്ടു പേരും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയവരാണ്. ഞാൻ ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. നല്ലൊരു ബന്ധത്തിനാണ് താല്പര്യം. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. നിങ്ങൾ ഡിപ്രഷൻ്റെ മരുന്ന് കഴിക്കുന്ന ആളാണ്. ഞാനൊരു എഞ്ചിനിയറാണ്. ഇപ്പോൾ പിഎച്ഡി ചെയ്യുകയാണ്.

അക്കാദമിക് ഓറിയന്റഡ് ആയിട്ടുള്ള കുടുംബമാണ് എൻ്റേത്. അവരുടെ കുടുംബവും അങ്ങനെ തന്നെയാണ്. ഞാൻ ഇത് നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നത്” എന്നും സന്തോഷ് വർക്കി ഫോസ്ബുക്കിലൂടെ കുറിച്ചു. ബാല കോക്കിലയെ കല്യാണം കഴിച്ചു. അതു പോലെ ഡോ. എലിസബത്തിന് വേറെ കല്യാണം കഴിച്ചുകൂടെ. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങൾക്ക് ബാധകമല്ലേ കല്യാണം എന്നും സന്തോഷ് വർക്കി മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group