Home Featured ആമിര്‍ഖാന്റെ മകള്‍ ഇറ വിവാഹിതയായി

ആമിര്‍ഖാന്റെ മകള്‍ ഇറ വിവാഹിതയായി

by admin

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാൻ വിവാഹിതയായി. നടന്റെ ഫിറ്റ്നസ് ട്രെയിനറായിരുന്ന നൂപുര്‍ ശിഖാരെയാണ് വരൻ. ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡില്‍ നടന്ന ചടങ്ങില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇറയും നൂപുറും വിവാഹ രേഖകളില്‍ ഒപ്പുവെക്കുന്ന ചിത്രങ്ങള്‍ ആമിറിന്റെ പി.ആര്‍ ടീമായ ‘സ്പൈസി’ന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. വധൂവരന്മാര്‍ ഒപ്പുചാര്‍ത്തുന്ന ചടങ്ങില്‍ പിന്നിലായി ആമിറും മുൻഭാര്യ റീനാദത്തയും ഉണ്ടായിരുന്നു. റീനാദത്തയില്‍ ആമിറിനുണ്ടായ മകളാണ് ഇറ.

വരൻ ഷേര്‍വാണി ധരിക്കാൻ മറന്നുപോയേ!’…വിവാഹ ചടങ്ങില്‍ ട്രൗസറും ബനിയനുമിട്ടെത്തി ആമിര്‍ ഖാന്റെ മരുമകൻ; ട്രോളുകളുടെ പെരുമഴ

മുംബൈ: വിവാഹവേദിയിലേക്ക് വരനെത്തിയത് ട്രൗസറും കൈയില്ലാത്ത ബനിയനുമിട്ട്. ജീവിതത്തിലെ ഏറ്റവും സവിശേഷ മുഹൂര്‍ത്തത്തെ വളരെ വില കുറച്ചുകണ്ടുവെന്ന വിമര്‍ശനവും പരിഹാസവുമാണ് ഇപ്പോള്‍ ആ വരനുനേരെ ഉയരുന്നത്.

ആളുകള്‍ അതിശയിച്ചുപോയ ആ ‘കല്യാണവേഷം’ മറ്റാരുടേതുമായിരുന്നില്ല. ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്റെ ഭര്‍ത്താവ് നൂപുര്‍ ശിഖാരയുടേതായിരുന്നു.

ആമിര്‍ ഖാന്റെ ഫിറ്റ്നസ് ട്രെയിനറായിരുന്നു നൂപുര്‍ ശിഖാരെ. ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡില്‍ ബുധനാഴ്ച നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. എന്നാല്‍, വിവാഹത്തിന് ട്രൗസറും ബനിയനുമിട്ടെത്തിയ നൂപുറിനുനേരെ ട്രോളുകളുടെ പെരുമഴയാണിപ്പോള്‍. വളരെ ഗൗരവമേറിയ വിമര്‍ശനങ്ങളും അതോടൊപ്പം ഉയരുന്നുണ്ട്. വരൻ ജിമ്മില്‍നിന്ന് നേരെ മണ്ഡപത്തിലേക്ക് വരികയായിരുന്നുവെന്ന രീതിയിലുള്ള ട്രോളുകളാണേറെയും.

You may also like

error: Content is protected !!
Join Our WhatsApp Group