പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളില്‍ ഒന്നാണ് ചിത്രം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സംവിധായകൻ ബ്ലെസ്സിയുടെ സംവിധാന മികവും പൃഥ്വിരാജിന്റെ ചോരനീരാക്കിയുള്ള പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.
ഓസ്കാർ അവാർഡ് ജേതാക്കളായ എആർ റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മികവുമെല്ലാം ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു കഥാപാത്രമാണ് ഹക്കീം ആയി ചിത്രത്തില്‍ വേഷമിട്ട ഗോകുലിന്റേത്. നജീബ് എന്ന യഥാർത്ഥ മനുഷ്യന്റെ മരുഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്.
നീണ്ട 16 വർഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം സ്ക്രീനില്‍ എത്തിയത്. 2018 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തിന്റെ മുഖ്യപങ്കും ചിത്രീകരിച്ചിരിക്കുന്നത് ജോർദാനിലാണ്.
ഏറ്റവും വലിയ ബജറ്റില്‍ മലയാളത്തില്‍ ഒരുക്കിയ ചിത്രം കൂടിയാണ് ആടുജീവിതം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്വല്‍ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോളാണ്.
പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാൻ കരഞ്ഞ് പോയി, എന്നെപ്പോലെ തന്നെയായിരുന്നു പൃഥ്വി; തന്‍റെ ‘ആടു ജീവിതം’ കാണാനെത്തിയ നജീബ് പറയുന്നു.
ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ കുറവായിരിക്കും. നജീബ് മരുഭൂമിയില്‍ അകപ്പെട്ട് പോയപ്പോഴുള്ള അവസ്ഥ വായിക്കുമ്ബോള്‍ ആ ദൃശ്യങ്ങളും മനസിലേക്ക് ഓടിയെത്തും.
അത്രത്തോളം ആത്മാവുള്ള കഥ സിനിമയായെത്തുമ്ബോള്‍ പ്രേക്ഷകർ വളരെ ഞെട്ടലോടെയാണ് കാത്തിരിക്കുന്നത്. ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലേക്ക് എത്തി. ഈ സമയം താൻ അനുഭവിച്ച ജീവിതം സ്ക്രീനില്‍ കാണാൻ എത്തിയ നജീബിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. “സന്തോഷമുണ്ട്.
സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്.
ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരു