Home Featured പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും മൂന്നാം വരവിന് ഒരുങ്ങുന്നു

പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും മൂന്നാം വരവിന് ഒരുങ്ങുന്നു

by admin

കേരളത്തിലെ തിയേറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ച ചിത്രമായിരുന്നു ആട്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു.

ഏറെ കാലമായി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ പറ്റിയുള്ള വാർത്തകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഈ വാർത്ത പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി.

ഇപ്പോഴിതാ ആവേശം ഇരട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്‍സപ്റ്റ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, മിഥുൻ മാനുവല്‍ തോമസ് എന്നിവർ ആടുമായി നില്‍ക്കുന്ന ചിത്രമാണ് കണ്‍സപ്റ്റ് പോസ്റ്ററിലുള്ളത്. ‘കഥ പൂർത്തിയായി, അവർ തിരിച്ച്‌ വരുന്നു… ഷാജി പാപ്പൻ, ഡൂഡ്, അറക്കല്‍ അബു, സാത്താൻ സേവ്യർ, ഷർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ എന്നിവരും നിങ്ങളുടെ പ്രിയപ്പെട്ട മറ്റ് കഥാപാത്രങ്ങളും എത്തുന്നു’. എന്ന കുറിപ്പോടെയാണ് വിജയ് ബാബു പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

2015-ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന പേരോടെ ഒന്നാം ഭാഗം റിലീസായത്. എന്നാല്‍ ഒന്നാം ഭാഗത്തിന് തിയേറ്ററില്‍ വലിയ വിജയം നേടാൻ സാധിച്ചില്ല. പിന്നീട് ഒടിടിയിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു. യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതേ തുടർന്ന് രണ്ടാം ഭാഗമായി പുറത്തിറക്കിയ ആട് 2 തിയേറ്ററുകളില്‍ വൻ വിജയമാണ് നേടിയത്. ജയസൂര്യയ്‌ക്ക് പുറമെ ധർമ്മജൻ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group