ന്യൂഡല്‍ഹി: സൗജന്യമായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തിയതി നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. മാര്‍ച്ച് 14 വരെ ഇനി വിവരങ്ങള്‍ പുതുക്കാം.നേരത്തെ ഡിസംബര്‍ 14 വരെയായിരുന്നു സമയം.
ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.
ആധാര്‍ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ച്ച് 14 വരെ തിയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.
കുഴല്‍ കിണറില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി
ഒഡിഷയില്‍ കുഴല്‍ കിണറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ്, ദുരന്ത നിവാരണ സേന എന്നിവയുടെ നാല്പതംഗ സംഘത്തിന്റെ കഠിനപ്രയത്നമാണ് പെണ്‍കുഞ്ഞ് ജീവനോടെ തിരിച്ചുവരാൻ കാരണമായത്.
കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ വിശ്രമമില്ലാതെ എട്ടു മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടത്. ലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ക്രാഫ്റ്റ് സഹിതം സംഭവസ്ഥലത്ത് സജ്ജമായിരുന്നു.
ലാരിപാലി ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ നിന്നും പ്രദേശവാസികളാണ് ആദ്യമായി കുഞ്ഞിന്റെ കരച്ചില് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 20 അടി താഴ്ച്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്. മൂന്നോളം എസ്കവേറ്റേഴ്സ് എത്തിച്ചാണ് സമാന്തരമായി കുഴിക്കാന്‍ തുടങ്ങിയത്. ഇലട്രിക്ക് കട്ടറുകള്‍ ഉപയോഗിച്ച് കുഴല്‍കിണറിലെ ഇരുമ്ബ് പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.