Home തിരഞ്ഞെടുത്ത വാർത്തകൾ ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം;പിന്നീട് ഫീസീടാക്കും

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം;പിന്നീട് ഫീസീടാക്കും

by admin

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം.

മാത്രമല്ല ആധാർ നമ്ബറുകളുള്ള എല്ലാ വ്യക്തികളും എൻറോള്‍മെന്റ് തിയതി മുതല്‍ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ 14 വരെ വരെ സൗജന്യമായി ആധാർ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാർ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.

10 വർഷം മുമ്ബ് എടുത്ത ആധാർ കാർഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാർ പുതുക്കേണ്ടത്. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാർ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവർക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാതശിശുക്കള്‍ക്കും ആധാർ എൻറോള്‍മെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നല്‍കണം. അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 നല്‍കി ചെയ്യാം. 2024 ജൂണ്‍ 14 ന് ശേഷം ആധാർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓണ്‍ലൈൻ അപ്‌ഡേറ്റുകള്‍ക്ക് 25 രൂപയും ഓഫ്‌ലൈൻ അപ്‌ഡേറ്റുകള്‍ക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.

ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം

https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവർ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈൻ’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ആധാർ കാർഡ് സെല്‍ഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകല്‍പ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
പ്രൊസീഡ് ടു അപ്ഡേറ്റ് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആധാർ കാർഡ് നമ്ബർ നല്‍കി ക്യാപ്‌ച നല്‍കുക
രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കുക
ഒടിപി നല്‍കിയ ശേഷം വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകള്‍ അപ്‌ലോഡ് ചെയ്യുക
നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകർപ്പായി അപ്‌ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക
തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച്‌ സ്റ്റാറ്റസ് പരിശോധിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group