ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ശാസ്ത്രി പാർക്ക് പ്രദേശത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.ബുലന്ദ് മസ്ജിദ് പ്രദേശത്ത് താമസിക്കുന്ന വസീം(33) എന്ന യുവാവാണ് മരിച്ചത്. ശാസ്ത്രി പാർക്ക് പ്രദേശത്തെ ഡിഡിഎ പാർക്കിന് പുറകില്‍ വച്ചാണ് വസീമിന് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളെ ആരാണ് കുത്തിയതെന്നും എന്താണ് സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല.ശാസ്ത്രി പാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.