Home കേരളം കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടു; ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ യുവാവിന് ദാരുണാന്ത്യം

കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടു; ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ യുവാവിന് ദാരുണാന്ത്യം

by admin

തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യില്‍ ക്ലീറ്റസിന്‍റെയും ജസ്പിനിന്‍റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് വിളിച്ചതോടെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ തിരച്ചില്‍ ആരംഭിച്ചു.

ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലില്‍ എന്തോ തട്ടിയെന്ന സംശയത്തില്‍ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പുതുവർഷ ആഘോഷ ഭാഗമായി ഭാര്യയും മകനും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം കടല്‍ തീരത്തെത്തുകയായിരുന്നു. മത്സ്യ തൊഴിലിനൊപ്പം ഇലക്‌ട്രിക് ജോലികളും ചെയ്തിരുന്നു.ഭാര്യ: പ്രജീന. മകൻ: അനില്‍. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് കേസെടുത്തു.l

You may also like

error: Content is protected !!
Join Our WhatsApp Group