ഝാൻസി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ അടിച്ചു കൊന്നു. ഝാൻസി ജില്ലയിലെ താന പ്രദേശത്താണ് സംഭവം. ഈയാള്‍ക്ക് 2018 വരെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിന്നീട് അമിതമായി പബ് ജി ഗെയിം കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായതെന്നും അയല്‍വാസികളും ബന്ധുക്കളും പറയുന്നു.
പ്രതിയുടെ പിതാവ് അദ്ധ്യാപകനായിരുന്നു. രാവിലെ വീട്ടില്‍ പാല്‍ക്കാരൻ വന്നപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തുമ്ബോള്‍ യുവാവിന്റെ അമ്മ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. പെട്ടെന്ന് തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അമ്മയും മരിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്.
അതേ സമയം സംഭവമറിഞ്ഞെത്തിയ ഉടൻ തന്നെ പ്രതിയെ നാട്ടുകാര്‍ മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പിതാവിനെ വടികൊണ്ട് അടിച്ചു കൊന്നതായും മാതാവിനെ മാരകമായി പരിക്കേല്‍പ്പിച്ചതായും യുവാവ് പോലീസിനോട് വെളിപ്പെടുത്തി.