ഇരിട്ടി ∙ മൈസൂരു –തലശ്ശേരി പാതയിൽ കൂട്ടുപുഴ പാലത്തിന് സമീപത്ത് കാട്ടാനയിറങ്ങി. രാവിലെ പതിനൊന്നരയോടെയാണ് കാട്ടാന റോഡിലിറങ്ങിയത്. ഒരുമണിക്കൂറോളം കാട്ടാന റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒടുവിൽവനംവകുപ്പ് എത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. മാക്കൂട്ടം വനത്തിൽ നിന്നാണ് ആനഎത്തിയത്. ഏതാനും ദിവസങ്ങളായി ആന ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.