ബംഗളൂരു: സോഫ്റ്റ്വെയർ കമ്ബനി ജീവനക്കാരിയായ യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗംഗമനഗുഡി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ലക്ഷ്മി ലേഔട്ട് അബ്ബിഗരെ സ്വദേശിനി പൂജ (26) ആണ് മരിച്ചത്.
ഒരുവർഷം മുമ്ബായിരുന്നു സുനില്‍ എന്ന യുവാവുമൊത്തുള്ള വിവാഹം. ഇരുവരും നഗരത്തില്‍ സോഫ്റ്റ്വെയർ കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെതുടർന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിനും മാതാവിന്റെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്.