ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദര്‍പുരി മേഖലയില്‍ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി വീഴ്ത്തി.. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സക്കൂളില്‍ പരീക്ഷയുടെ മേല്‍നോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകന്. പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചത്.
പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകന് ഗുരുതരാവസ്ഥയില്‍ ബിഎല്‍കെ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അധ്യാപകനെ കുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടം വില്‍ക്കുന്നതിന് നിരോധനമില്ല
ബെംഗളൂരു: ഗര്‍ഭനിരോധന ഉപകരണങ്ങള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തി ആകാത്തവരെ ബോധവത്ക്കരണം നടത്താന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കര്‍ണ്ണാടക ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്മെന്റിന്റെ ഉത്തരവ്.
18 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വില്ക്കുന്നതില് കര്‍ണ്ണാടകയില്‍ നിരോധനം എന്ന രീതിയില്‍ അഭ്യൂഹം പരന്നതിന് പിന്നാലെ അധികൃതരുടെ ഈ വിശദീകരണം.
എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു.
ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി എന്ന് യാതൊരു ഉത്തരവും നേരത്തെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല.
ബെംഗളൂരുവില്‍ കഴിഞ്ഞ നവംബര്‍ മാസം സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും സിഗരറ്റുകളും ലൈറ്ററുകളും കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് പ്രായ പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭ നിരോധന ഉറയടക്കം വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിച്ചത്.