പ്രഭാസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചു അണിയറ പ്രവര്‍ത്തകര്‍. ഒരു ഷോയിലും ഈ സീറ്റ് ആര്‍ക്കും നല്‍കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രം ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാൻ ഹനുമാൻ പ്രത്യക്ഷപ്പെടുന്നു. അത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, പ്രഭാസിന്റെ രാമൻ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാൻ ഹനുമാന് റിസര്‍വ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രം കേള്‍ക്കൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
അതേസമയം ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കര്‍ണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്.
300 കോടിയില്‍ നിര്‍മാണം, ശക്തിമാന്‍ ആകാന്‍ രണ്‍വീര്‍ സിംഗ്? സൂചനയുമായി മുകേഷ് ഖന്ന
‘താൻ ശക്തിമാൻ ആകില്ല’.., പിന്നെ ആരാകും ശക്തിമാൻ എന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുകേഷ് ഖന്ന. കഴിഞ്ഞ വര്‍ഷമാണ് ശക്തിമാന്‍ സിനിമ പ്രഖ്യാപിച്ചത്. സിനിമ വൈകുന്നത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്ന് ഭാഗമായാണ് ചിത്രം പുറത്തിറക്കാൻ തിരുമാനിച്ചിരിക്കുന്നതെന്നും രണ്‍വീര്‍ സിംഗ് ആണ് ബിഗ് സ്ക്രീനില്‍ ശക്തിമാൻ ആവുകയെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ സിനിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാൻ കഴിയില്ലെന്ന് താരം തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
‘കരാര്‍ ഒപ്പുവെച്ചു. ഇത് വലിയ ഒരു സിനിമയാണ്. 200-300 കോടി ബജറ്റിലാകും ഒരു സിനിമ ഒരുക്കുന്നത്. സ്പൈഡര്‍മാൻ നിര്‍മിച്ച സോണി പിച്ചേഴ്‌സ് ആണ് സിനിമ നിര്‍മിക്കുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ വൈകുന്നുണ്ട്’. ആദ്യ തടസം കോവിഡ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ താന്‍ ഉണ്ടാകും. താന്‍ ഇല്ലാതെ ശക്തിമാന്‍ ഒരിക്കലും സാധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശക്തിമാൻ ഗെറ്റപ്പില്‍ ഉണ്ടാകില്ല. സിനിമയില്‍ അഭിനയക്കുന്നവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആരൊക്കെ അഭിനയിക്കും, ആരൊക്കെ സംവിധാനം ചെയ്യും എന്നതൊക്കെ നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകുമെന്നും മുകേഷ് ഖന്ന പറഞ്ഞു. 1997ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം തുടങ്ങിയ സൂപ്പര്‍ഹീറോ പരമ്ബര ശക്തിമാൻ 2005 വരെ വിജയകരമായി സംപ്രേക്ഷണം ചെയ്തു. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. ബിഗ്സ്ക്രീനിലെത്തുമ്ബോള്‍ ആരാണ് ശക്തിമാൻ ആവുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.