ബെംഗളൂരു: ബെംഗളൂരു സർവകലാശാലയ്ക്ക് നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചു. 3.75 ഗ്രേഡ് പോയന്റോടെയാണ് ഈ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന കർണാടകത്തിലെ ആദ്യ സർവകലാശാലയായി ബെംഗളൂരു സർവകലാശാല. കഴിഞ്ഞ മൂന്നുതവണയും ബെംഗളൂരു സർവകലാശാലയ്ക്ക് എ ഗ്രേഡാണ് ലഭിച്ചത്. എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതോടെ യു.ജി.സി.യിൽനിന്ന് വിവിധ ആനുകൂല്യങ്ങൾ സർവകലാശാലക്ക് ലഭിക്കും. ഓൺലൈൻ കോഴ്‌സ്, ഇന്ത്യയിലും പുറത്തും ഓഫ് ക്യാമ്പസ് സെന്റർ സ്ഥാപിക്കാനുള്ള അനുമതി, സെന്റർസ് ഓഫ് എക്സലൻസിന് അപേക്ഷ, വിദൂര വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കുക.
പേറ്റന്റ്, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ ഇവാല്യുവേഷൻ, ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് ചോയ്‌സ് ബേസ്ഡ് ക്രഡിറ്റ് സിസ്റ്റം, കൂടുതൽ അധ്യാപക സൗകര്യം തുടങ്ങിയവ പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചതെന്ന് വൈസ് ചാൻസലർ ഡോ. എസ്.എം. ജയകര പറഞ്ഞു.
അപമാനിച്ച് പരസ്യം ; സൊമാറ്റോയ്ക്ക് പട്ടികജാതി കമ്മീഷന്റെ നോട്ടീസ്
ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേക്ഷണം ചെയ്ത പരസ്യത്തില്‍ ദളിതരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് വിശദീകരണം തേടിയത്.
2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ ആദിത്യ ലിഖിയ അവതരിപ്പിച്ച ‘ കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യവുമായി ബന്ധപ്പെടുത്തി പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.