Home Featured കർണാടക ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ മധ്യവയസ്കൻ സ്വയം കഴുത്ത് മുറിച്ചു

കർണാടക ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ മധ്യവയസ്കൻ സ്വയം കഴുത്ത് മുറിച്ചു

by admin

ബംഗളൂരു:വൻ സുരക്ഷാ വീഴ്ചയിലേക്ക് സൂചന നല്‍കി കർണാടക ഹൈകോടതിയില്‍ മാരകായുധവുമായി ബുധനാഴ്ച മധ്യവയസ്കൻ കടന്നു. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് എച്ച്‌.ബി. പ്രഭാകര ശാസ്ത്രി എന്നിവർ മുമ്ബാകെ അയാള്‍ സ്വയം കഴുത്തറുക്കുകയും ചെയ്തു. ഉച്ച 1.20നാണ് സംഭവം അരങ്ങേറിയത്.

ഡിവിഷൻ ബെഞ്ചിന് മുന്നിലൂടെ സാധാരണ നിലയില്‍ നടന്നുപോയ ആള്‍ പൊടുന്നനെ കഴുത്തിന് മുറിവേല്പിക്കുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച്‌ കുതിച്ചെത്തിയ വിധാൻസൗധ പൊലീസ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group