Home Featured ബംഗളുരുവിൽ നിന്ന് 21 ലക്ഷം രൂപയുടെ തക്കാളിയുമായി രാജസ്ഥാനിലേക്ക് പോയ ലോറി കാണാതായി

ബംഗളുരുവിൽ നിന്ന് 21 ലക്ഷം രൂപയുടെ തക്കാളിയുമായി രാജസ്ഥാനിലേക്ക് പോയ ലോറി കാണാതായി

by admin

ബെംഗളൂരു: കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറില്‍ നിന്ന് ലോറി പുറപ്പെട്ടത്. ലോറി ഡ്രൈവറെക്കുറിച്ച്‌ വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കോലാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തുകോടിയുടെ സ്വർണംപിടികൂടി; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിലെ ചിക്കബല്ലാപുരയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന പത്തുകോടി രൂപയുടെ സ്വർണാഭരണങ്ങൾ പോലീസ് പിടികൂടി.കാറിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റുചെയ്തു. ചിന്താമണി പോലീസ് സ്റ്റേഷൻ പരിധിയിലെ എൻ.ആർ.ലേ ഓട്ടിൽ നടത്തിയ വാഹനപരിശോധനയിലാണ് അറസ്റ്റ്.കാറിന്റെ മുൻവശം തകർന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം കണ്ടെത്തിയത്. 10.3 കിലോഗ്രാം സ്വർണാഭരണമാണ് പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group