Home പ്രധാന വാർത്തകൾ കാടിനു മുകളിലൂടെ ഒരു യാത്ര; ബെംഗളൂരു ബിസിനസ് കോറിഡോര്‍ നല്‍കുക കിടിലൻ യാത്രാനുഭവം

കാടിനു മുകളിലൂടെ ഒരു യാത്ര; ബെംഗളൂരു ബിസിനസ് കോറിഡോര്‍ നല്‍കുക കിടിലൻ യാത്രാനുഭവം

by admin

ബെംഗളൂരു: ഔട്ടർ റിങ് റോഡില്‍ തിരക്കേറിയപ്പോഴാണ് പെരിഫറല്‍ റിങ് റോഡ് എന്ന ആശയം ഉയർന്നു വന്നത്. അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ് ബെംഗളൂരു നഗരം.ഔട്ടർ റിങ് റോഡിനെയും കവിഞ്ഞ് നഗരത്തിരക്കുകള്‍ വളര്‍ന്നു. 116 കിലോമീറ്റർ ദൈർഘ്യത്തില്‍ ഒആർആറിനും പുറത്തായി വരുന്ന ഈ പാത ഇപ്പോള്‍ അറിയപ്പെടുന്നത് ബെംഗളൂരു ബിസിനസ് കോറിഡോർ എന്നാണ്.ഈ പാത വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. കാരണം, ഈ ഉയരപ്പാത കടന്നുപോകുന്നത് ഒരു കാട്ടിലൂടെയാണ്. ജാരകബന്ദെ കാവല്‍ റിസർവ് ഫോറസ്റ്റിനു മുകളിലൂടെ ഉയരപ്പാതയുടെ 700 മീറ്റർ ദൈർഘ്യമുള്ള ഒരു സ്ട്രെച്ചാണ് കടന്നുപവുക. ഇതൊരു വൻ യാത്രാനുഭവം തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.കാട്ടിനുള്ളിലൂടെയുള്ള പാത വന്യമൃഗങ്ങള്‍ക്ക് ശല്യമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി വാദികള്‍ രംഗത്തു വന്നിരുന്നു. ഈ പ്രശ്നത്തിന് പരിഹരമെന്ന നിലയിലാണ് ഉയരപ്പാത എന്ന നിർദ്ദേശം വന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരത്തെ ഒട്ടും ബാധിക്കാതെ തന്നെ പാത മുകളിലൂടെ കടന്നു പോകും.8 വരികളാണ് ഇരുഭാഗത്തേക്കുമായി ഉയരപ്പാതയിലുണ്ടാവുക. ഓരോ ഭാഗത്തേക്കുമുള്ള പാലങ്ങള്‍ ഒറ്റത്തൂണുകളില്‍ നിലയുറപ്പിക്കും. ആകെ 35 മീറ്ററായിരിക്കും പാതയുടെ വീതി. കാട്ടിലൂടെ കടന്നു പോകുന്ന ഭാഗത്ത് മാത്രം സർവീസ് റോഡുകളുണ്ടാകില്ല.

വന്യമൃഗങ്ങളുമായി നേരിട്ടുള്ള ഒരു മനുഷ്യ ഇടപെടലും ഇല്ലാതിരിക്കാനാണ് ഈ നടപടി.120 ഏക്കറില്‍ പരന്നുകിടക്കുന്ന കാടാണ് ജാരകബന്ദെ കാവല്‍. ഈ ഭൂമിയിലെ ജൈവവൈവിദ്ധ്യത്തെ പുതിയ ഉയരപ്പാത ബാധിക്കുമെന്ന ഭീതിയിലാണ് പരിസ്ഥിതി വാദികള്‍. നിരവധി മരങ്ങള്‍ മുറിക്കേണ്ടി വരും പദ്ധതിക്ക് വേണ്ടി. 2.4 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഇത്രയും പ്രദേശത്തെ മരങ്ങള്‍ വീഴും.അതെസമയം ട്രാഫിക് ബ്ലോക്കുകളില്‍ കുടുങ്ങി സമയം പാഴാവുന്ന ബെംഗളൂരുവിലെ ജനങ്ങള്‍ ഈ പദ്ധതിക്കൊപ്പമാണ്. വന്യമൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ പദ്ധതി നടപ്പിലാക്കാൻ കഴിയുമെങ്കില്‍ അത് നടപ്പിലാക്കണമെന്നു തന്നെയാണ് അവരുടെ ആവശ്യം.27,000 കോടി രൂപ ചെലവിലാണ് ഈ എലിവേറ്റഡ് പാത പൂർത്തീകരിക്കുക. പദ്ധതിക്ക് കഴിഞ്ഞ മാസമാണ് (ഒക്ടോബർ 2025) അനുമതിയായത്. രണ്ട് വർഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group