മംഗളൂരു | ലോഡ്ജിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിര്‍മല (46), ഇവരുടെ ഒമ്ബത് വയസ്സുള്ള ഇരട്ട പെണ്‍മക്കളായ ചൈത്ര, ചൈതന്യ എന്നിവരാണ് മരിച്ചത്. ബുക്കിംഗ് കഴിഞ്ഞ് വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഹോട്ടല്‍ ജീവനക്കാര്‍ സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കുടുംബം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് മക്കളെ ദേവേന്ദ്ര കൊലപ്പെടുത്തിയതെന്നാണ് സംശയം. ഭാര്യയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. മാര്‍ച്ച് 27 ന് വാടകയ്ക്ക് മുറിയെടുത്ത കുടുംബം മാര്‍ച്ച് 30 ന് ഒഴിയേണ്ടതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും ഇരട്ടക്കുട്ടികളെയും കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)
ചെന്നൈ കലാക്ഷേത്രത്തിലെ അദ്ധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളുടെ ലൈംഗികാരോപണം; ഇരകളായവരില്‍ ആണ്‍കുട്ടികളും
ചെന്നൈ: ചെന്നൈ കലാക്ഷേത്രത്തിലെ അധ്യാപകനെതിരെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണത്തില്‍ പോലീസ് കേസെടുത്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് 90 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞദിവസം വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നേടിട്ട് ഇടപെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അധ്യാപകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
അദ്ധ്യാപകര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ക്യാമ്ബസില് ഉയരുന്നത്. വര്‍ഷങ്ങളായി അധ്യാപകരില്‍ നിന്ന് ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നു. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിക്കാറുണ്ട്. ഇരയാവര്‍ക്കിടയില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന പെരുമാറ്റമാണ് അദ്ധ്യാപകര്‍ കാണിക്കുന്നത്.
വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ കലാക്ഷേത്ര ക്യാമ്ബസ് ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ക്കെതിരെ 100നടുത്ത് പരാതികളാണ് ഇതിനോടകം ലഭിച്ചതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എഎസ് കുമാരി പറഞ്ഞു. പരാതികള്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് എഎസ് കുമാരി വിദ്യാര്‍ത്ഥികളെ അറിയിച്ചു.