കർണാടക : ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള് താരമായിരിക്കുന്നത്. ഈ സംഭവം സോഷ്യല് മീഡിയയില് വൈറലായിരിക്കുകയുമാണ്.ഒരു ഓട്ടോ ഡ്രൈവര് തന്റെ വാഹനത്തില് ഒരു യാത്രക്കാരന് മറന്നു വച്ചുപോയ പണം നിറച്ച ബാഗ് തിരികെ നല്കിയതാണ് സംഭവം.ഡ്രൈവറുടെ സത്യസന്ധമായ ഈ പ്രവൃത്തി വ്യാപകമായ പ്രശംസയാണ് സോഷ്യല് മീഡിയയില് ഏറ്റുവാങ്ങുന്നത്. ഇന്സ്റ്റഗ്രാമില് പങ്കുവച്ചിരിക്കുന്ന വൈറലായ വിഡിയോയില് പറയുന്നത് ഓട്ടോ ഡ്രൈവറുടെ ദയയും സത്യസന്ധതയും ആണ്.
യാത്രക്കാരന് ഓട്ടോ ഡ്രൈവറെ പുകഴ്ത്തി സംസാരിക്കുകയാണ്.ആ പണം തിരികെ നല്കാന് ഒരു നിമിഷം പോലും ഡ്രൈവര്ക്ക് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. ഈ സംഭവം മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം വീണ്ടെടുക്കാന് കാരണമായി എന്നുമാണ് യാത്രക്കാരന് പറയുന്നത്.യാത്രക്കാരന് തന്നെ കുറിച്ച് നല്ലനല്ല വാക്കുകള് പറയുകയും പ്രശംസിക്കുകയും ചെയ്യുമ്ബോഴെല്ലാം നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന ഡ്രൈവറേയും വിഡിയോയില് കാണാം. ഓട്ടോ ഡ്രൈവറായ രാജു ചെയ്തത് വളരെ നല്ല പ്രവൃത്തിയാണ്